ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് തരംഗത്തിൽ ടൂറിസം മേഖലയിൽ മാത്രം തൊഴിൽ നഷ്‌ടപ്പെട്ടത് 21.5 ദശലക്ഷം പേര്‍ക്ക്. കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി ലോക്‌സഭയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. മഹാമാരിയുടെ ആദ്യ തരംഗത്തിൽ രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 93 ശതമാനം കുറവുണ്ടായി. രണ്ടാം തരംഗത്തിൽ 79 ശതമാനവും മൂന്നാം തരംഗത്തിൽ 64 ശതമാനവും കുറവുണ്ടായതായും മന്ത്രി പറഞ്ഞു.
ടൂറിസം മേഖയിൽ കൊവിഡ് വരുത്തിയ ആഘാതങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒന്നാം തരംഗത്തിൽ 1.45 ദശലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് തൊഴിൽ നഷ്‌ടപ്പട്ടത്. രണ്ടാം തരംഗത്തിൽ 5.2 ദശലക്ഷം ആളുകള്‍ക്കും, മൂന്നാം തരംഗത്തിൽ 1.8 ദശലക്ഷം ആളുകള്‍ക്കും തൊഴിൽ നഷ്‌ടപ്പെട്ടു. കൊവിഡിന് മുമ്പ് 38 ദശലക്ഷം ആളുകളാണ് രാജ്യത്ത് ടൂറിസം മേഖലയിൽ മാത്രം ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്.
ALSO READ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴി വില; ഒരു മാസത്തിനിടെ കൂടിയത് 65 രൂപ
വാക്‌സിൻ വിതരണം പൂർണതോതിൽ എത്തുന്നതോടെ മേഖലയിൽ ഉണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയും, മേഖലയുമായി ബന്ധപ്പെട്ട മറ്റ് നിഷേപകർക്ക് 10 ലക്ഷം രൂപയും പലിശ രഹിത വായ്‌പയായി നൽകുമെന്നും മന്ത്രിസഭയെ അറിയിച്ചു. ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യയുടെ റാങ്ക് 52 ൽ നിന്ന് 32 ആയതായും മന്ത്രി അറിയിച്ചു.