ETV Bharat / business

പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 280 കോടി - കേരള ബജറ്റ് 2020 വാർത്ത

പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 280 കോടി ഈ ബജറ്റിൽ വകയിരുത്തി

280 crore for public sector enterprises
പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 280 കോടി
author img

By

Published : Feb 7, 2020, 10:04 AM IST

Updated : Feb 7, 2020, 4:33 PM IST

തിരുവനന്തപുരം: പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 280 കോടി ഈ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി തോമസ്‌ ഐസക്ക് പറഞ്ഞു. 2015-16ൽ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ്‌ ആന്‍റ് ഫാർമസ്യൂട്ടിക്കലിന്‍റെ 28 കോടിയായിരുന്ന ഉൽപ്പാദനം 2020-21ൽ 150 കോടിയാക്കും. അവയവ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്ന് ഇവിടെ ഉൽപാദിപ്പിക്കുമെന്നും ഓൻകോളജി പാർക്ക് നിർമിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള നിക്ഷേപമടക്കം ഇടത്തരം, വൻകിട വ്യവസായമേഖലക്കുള്ള അടങ്കൽ 468 കോടി രൂപ വകയിരുത്തി.

2015-16ൽ 10000 ടണ്ണിൽ താഴെയായിരുന്ന കയർ ഉൽപ്പാദനം 2020-21ൽ 40000 ടണ്ണാകും.അടഞ്ഞു കിടക്കുന്ന കശുവണ്ടി വ്യവസായത്തിന്‍റെ പുനരുദ്ധാരണത്തിനുൾപ്പടെ 135 കോടി, ഖാദി വ്യവസായത്തിന് 16 കോടി, ബാംബൂ വ്യവസായത്തിന് 5 കോടി, കൈത്തറി വ്യവസായത്തിന് 28 കോടി എന്നിങ്ങനെയാണ് 2020 കേരള ബജറ്റിലെ വകയിരുത്തൽ. ടോഡി ബോർഡ് 2020-21ൽ പ്രവർത്തനം ആരംഭിക്കും.

പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 280 കോടി

വാണിജ്യ മേഖലക്കായി മാത്രം 16 കോടിയാണ് ധനമന്ത്രി വകയിരുത്തിയിരിക്കുന്നത്. വ്യാപാരി വ്യവസായ ക്ഷേമനിധിയുടെ പെൻഷൻ കുടിശികകൾ തീർക്കുന്നതിന് 20 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.

Intro:Body:Conclusion:
Last Updated : Feb 7, 2020, 4:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.