ETV Bharat / business

ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാമെന്ന പ്രതീക്ഷ ; ക്രിപ്റ്റോ കറൻസിയിൽ ഇന്ത്യക്കാരുടെ പ്രിയം കൂടുന്നു - ക്രിപ്റ്റോ കറൻസികൾ

ഗ്ലോബൽ ക്രിപ്റ്റോ അഡോപ്ഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം രണ്ടാമത്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ ബിറ്റ്‌കോയിന്‍

global crypto adoption index  crypto adoption in the world  ക്രിപ്റ്റോ കറൻസി  ഗ്ലോബൽ ക്രിപ്റ്റോ അഡോപ്ഷൻ ഇൻഡക്സ്  ക്രിപ്റ്റോ കറൻസികൾ  ബിറ്റ് കോയിൻ
ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാമെന്ന പ്രതീക്ഷ; ക്രിപ്റ്റോ കറൻസിയിൽ ഇന്ത്യക്കാരുടെ പ്രിയം കൂടുന്നു
author img

By

Published : Aug 19, 2021, 10:27 AM IST

ന്യൂഡൽഹി : ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത ഇന്ത്യയിൽ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. പ്രമുഖ ബ്ലോക്ക് ചെയിൻ ഡാറ്റാ പ്ലാറ്റ്‌ഫോമായ ചൈനാലിസിസിന്‍റെ ഗ്ലോബൽ ക്രിപ്റ്റോ അഡോപ്ഷൻ ഇൻഡക്സിൽ(2021) ഇന്ത്യയുടെ സ്ഥാനം രണ്ട് ആണ്. ക്രിപ്റ്റോ കറൻസിക്ക് കിട്ടുന്ന സ്വീകാര്യതയുടെ കാര്യത്തിൽ യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലാണ് ഇന്ത്യ.

Also Read: ഘട്ടം ഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് ആർബിഐ

വിയറ്റ്നാമാണ് പട്ടികയിൽ ഒന്നാമത്. ലോകത്ത് ആകമാനം ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത 880 ശതമാനം വർധിച്ചതായും ചൈനാലിസിസ് പറയുന്നു. 2020 ജൂണിനും 2021 ജൂലൈ മാസത്തിനും ഇടയിലാണ് ക്രിപ്‌റ്റോ കറൻസികളുടെ സ്വീകാര്യതയിൽ ഇത്രയും വലിയ കുതിച്ചുചാട്ടം ഉണ്ടായതെന്നും സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.

ഈ മാസം പുറത്തിറക്കിയ യുഎസ് ആസ്ഥാനമായുള്ള റിസർച്ച് പ്ലാറ്റ്‌ഫോം ഫൈൻഡറിന്‍റെ റിപ്പോർട്ടിൽ ക്രിപ്റ്റോയ്‌ക്ക് സ്വീകാര്യത കൂടുതലുള്ള ആദ്യ അഞ്ച് രാജ്യങ്ങളും ഏഷ്യയിൽ നിന്നാണ്.

ലോകമെമ്പാടുമുള്ള 47,000 പേരെയാണ് ഫൈൻഡർ സർവേയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് സർവേയിൽ പങ്കെടുത്തവരിൽ 30 ശതമാനം പേരും ക്രിപ്റ്റോ കറൻസി ഉള്ളവരായിരുന്നു.

ബിറ്റ്‌കോയിനാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ. റിപ്പിൾ, എഥെറിയം, ബിറ്റ്‌കോയിൻ ക്യാഷ് എന്നിവയാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്ന മറ്റ് ക്രിപ്റ്റോ കറൻസികൾ. ഇന്ത്യൻ പ്രവാസികളാണ് ക്രിപ്റ്റോ കറൻസി ഇടപാടിൽ മുൻപന്തിയിൽ നിൽക്കുന്നതെന്നും ഫൈൻഡർ പറയുന്നു.

ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകുമെന്ന പ്രതീക്ഷ

ക്രിപ്റ്റോ കറൻസികൊണ്ട് ഒറ്റ രാത്രിയിൽ കോടീശ്വരന്മാരായ ആളുകളുടെ കഥകളാണ് ചെറു നഗരങ്ങളിലെ ഇന്ത്യക്കാരെ ഈ മേഖലയിലേക്ക് എത്തിക്കുന്നതെന്ന് കോയിൻ ക്രഷ് (ക്രിപ്റ്റോ ഇൻഫർമേഷൻ പ്ലാറ്റ്ഫോം) ഉടമ നൈമിഷ് സാങ്‌വി പറയുന്നു. ചെറു നഗരങ്ങളിൽ നിന്ന് ക്രിപ്റ്റോ കറൻസി സ്വന്തമാക്കുന്നവരുടെ എണ്ണവും രാജ്യത്ത് വർധിക്കുകയാണ്.

ഇന്ത്യയിലെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്‌സ്ചേഞ്ചായ വസിർഎക്സ് പറയുന്നത് രാജ്യത്തെ ടയർ-2 ,ടയർ-3 നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണത്തിൽ 2648 ശതമാനത്തിന്‍റെ വളർച്ച ഉണ്ടായെന്നാണ്. കമ്പനിയുടെ ഉപഭോക്താക്കളിൽ 55 ശതമാനം ഉപഭോക്താക്കളും ഇത്തരം നഗരങ്ങളിൽ നിന്നുള്ളവരാണ്.

രാജ്യത്തെ മറ്റൊരു ക്രിപ്റ്റോ എക്‌സ്ചേഞ്ചായ കോയിൻസ്‌വിച്ച് കൂബെറിന്‍റെ റിപ്പോർട്ടിലും സമാന വളർച്ച പ്രകടമാണ്. ചെറിയ നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളിൽ 135 ശതമാനത്തിന്‍റെ വളർച്ചയാണ് എക്‌സ്ചേഞ്ചിൽ ഉണ്ടായത്. കോയിൻസ്‌വിച്ചിന്‍റെ 61 ശതമാനം ഉപഭോക്താക്കളും ഇപ്പോൾ ചെറു നഗരങ്ങളിൽ നിന്നുള്ളവരാണ്.

രാജ്യത്ത് ഘട്ടം ഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ ടിബി ശങ്കർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സർക്കാർ ഡിജിറ്റൽ കറൻസി എത്തുമ്പോൾ സ്വകാര്യ ഡിജിറ്റൽ കറൻസികളുടെ ചാഞ്ചാട്ടത്തിൽ നിന്നും ആളുകൾക്ക് സംരക്ഷണം ലഭിക്കുമെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടി. യൂറോപ്യൻ സെൻട്രൽ ബാങ്കും ഡിജിറ്റൽ യൂറോയിലേക്ക് മാറുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.