ETV Bharat / business

യു.എന്നിന്‍റെ ബിസിനസ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ് സൂചികയിൽ ഇന്ത്യക്ക് 73-ാം സ്ഥാനം - യുഎൻ കോൺഫെറൻസ് ഓൺ ട്രേഡ് ആന്‍റ് ഡെവലപ്മെന്‍റ്

യുഎൻ കോൺഫെറൻസ് ഓൺ ട്രേഡ് ആന്‍റ് ഡെവലപ്മെന്‍റ് തയ്യാറാക്കിയ ബിസിനസ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ് സൂചികയിൽ ഇന്ത്യ 73-ാം സ്ഥാനത്ത്.

UN index assessing e-commerce readiness
ബിസിനസ്സ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ് സൂചികയിൽ ഇന്ത്യക്ക് 73-ാം സ്ഥാനം
author img

By

Published : Dec 4, 2019, 8:10 PM IST

യുണൈറ്റഡ് നേഷൻസ്: ബിസിനസ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ് സൂചികയിൽ ഇന്ത്യ 73-ാം സ്ഥാനത്ത്. 152 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴ് സ്ഥാനങ്ങൾ മുന്നേറി. സമ്പദ്‌വ്യവസ്ഥയുടെ ഓൺലൈൻ വാണിജ്യത്തിൽ ഏർപ്പെടാനുള്ള സന്നദ്ധത അളക്കുന്നതാണ് സൂചിക.

യുഎൻ കോൺഫെറൻസ് ഓൺ ട്രേഡ് ആന്‍റ് ഡെവലപ്മെന്‍റ് ആണ് സൂചിക തയ്യാറാക്കുന്നത്. സൂചികയിൽ രണ്ടാം വർഷവും നെതർലൻഡസ് ആണ് ഒന്നാം സ്ഥാനത്ത്. സൂചികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ എട്ടിലും യൂറോപ്യൻ രാജ്യങ്ങളാണ്. സിംഗപ്പൂർ (3), ഓസ്‌ട്രേലിയ (10) എന്നിവയാണ് യൂറോപ്യൻ ഇതര രാജ്യങ്ങൾ.

2019 ലെ സൂചികയിൽ ഇന്ത്യ 73 ആം സ്ഥാനത്താണ്. 2018 ൽ 80-ാം സ്ഥാനത്തും, 2017 ൽ 83-ാം സ്ഥാനത്തും ആയിരുന്നു ഇന്ത്യ.
റിപ്പോർട്ട് അനുസരിച്ച്, 2017 ൽ ഇന്‍റർനെറ്റ് ഉപഭോക്താക്കളിൽ ഓൺലൈൻ വാണിജ്യത്തിലേർപ്പെടുന്നവർ ( ഇന്‍റർനെറ്റ് ഷോപ്പർമാർ) 11 ശതമാനവും മൊത്തം ജനസംഖ്യയുടെ 3 ശതമാനവുമാണ്.

ഇറാൻ (42), കസാക്കിസ്ഥാൻ (57), അസർബൈജാൻ (62), വിയറ്റ്നാം (64), ടുണീഷ്യ (70) തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയേക്കാൾ മികച്ച സ്ഥാനത്തെത്തിയത്. പട്ടികയിൽ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്തും സിംഗപ്പൂർ, ഫിൻലാൻഡ്, യുണൈറ്റഡ് കിംഗ്‌ഡം, ഡെൻമാർക്ക്, നോർവേ, അയർലൻഡ്, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവയാണ് ആദ്യ പത്തിലുള്ളത്

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.