ന്യൂഡൽഹി: ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പാരീസിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബ്രിട്ടീഷ് കമ്പനിയായ കെയ്‌ൻ എനർജിക്ക് അനുമതി നൽകിയതിനെപ്പറ്റി അറിയില്ലെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഒരു ഫ്രഞ്ച് കോടതിയിൽ നിന്നും അറിയിപ്പോ ഉത്തരവോ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Also Read: രാജ്യത്തിന്‍റെ വളർച്ചാനിരക്ക് 10% ആയി കുറയുമെന്ന് ഫിച്ച് ; വാക്‌സിനേഷന്‍ വേഗത്തിലാക്കണം
വസ്തുതകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. അത്തരം ഒരു ഉത്തരവ് ലഭിച്ചാൽ ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും ധന മന്ത്രാലയം അറിയിച്ചു. 2020 ഡിസംബറിലെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഈ വർഷം മാർച്ച് 22ന് ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. പരിഹാരത്തിന് കെയ്‌ൻസിന്‍റെ പ്രതിനിധികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
-
Response from Ministry of Finance on reports relating to freezing of Indian assets in France.
— Ministry of Finance (@FinMinIndia) July 8, 2021 " class="align-text-top noRightClick twitterSection" data="
Read more ➡️https://t.co/zekPhr23an
(1/5) pic.twitter.com/NUYSvHMXjz
">Response from Ministry of Finance on reports relating to freezing of Indian assets in France.
— Ministry of Finance (@FinMinIndia) July 8, 2021
Read more ➡️https://t.co/zekPhr23an
(1/5) pic.twitter.com/NUYSvHMXjzResponse from Ministry of Finance on reports relating to freezing of Indian assets in France.
— Ministry of Finance (@FinMinIndia) July 8, 2021
Read more ➡️https://t.co/zekPhr23an
(1/5) pic.twitter.com/NUYSvHMXjz
നികുതി തർക്കത്തിൽ നഷ്ടപരിഹാരമായി ഇന്ത്യൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രാൻസിലെ 20 വസ്തുവകകൾ ഏറ്റടുക്കാൻ ബ്രിട്ടീഷ് എണ്ണക്കമ്പനിയായ കെയ്‌ൻ എനർജിക്ക് ഫ്രഞ്ച് കോടതി ജൂൺ 11ന് അനുമതി നൽകിയിരുന്നു. 2020 ഡിസംബറിലെ രാജ്യാന്തര കോടതിയുടെ വിധി ഇന്ത്യ നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു നടപടി. കെയ്‌ൻ എനർജിക്ക് ഇന്ത്യ 170 കോടി ഡോളർ ( ഏകദേശം 12,540 കോടി) നൽകണമെന്നായിരുന്നു ഡിസംബറിലെ കോടതി വിധി. എന്നാൽ ഇത് അംഗീകിരക്കാൻ ഇന്ത്യ തയ്യാറായില്ല.
കെയർ എനർജി v/s ഇന്ത്യൻ സർക്കാർ
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് കെയ്‌ൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യമായി ഇന്ത്യൻ സർക്കാരുമായി കെയ്‌ൻ നികുതി തർക്കത്തിൽ ഏർപ്പെടുന്നത് 2006-2007 കാലഘട്ടത്തിലാണ്. രാജ്യത്ത് പ്രവർത്തിച്ചിരുന്ന കെയ്‌ൻ ഇന്ത്യ ഹോൾഡിംഗ്‌സിന്‍റെ ഓഹരികൾ കെയ്‌ൻ ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
കെയ്‌ൻ ഇന്ത്യ രാജ്യത്തെ ഓഹരി വിപണിയിൽ ലിസ്റ്റുചെയ്യുന്നതിന് മുമ്പാണ് ആസ്‌തികളുടെ കൈമാറ്റം നടന്നതെന്നായിരുന്നു ആരോപണം. കൈമാറ്റം നടത്തിയ കെയ്‌ൻ യുകെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് കണ്ടെത്തിയ സർക്കാർ അനുബന്ധ നികുതി ആവശ്യപ്പെട്ടു. എന്നാൽ കെയ്‌ൻ നികുതി അടയ്ക്കാൻ വിസമ്മതിച്ചു. 2011ൽ വേദാന്ത കമ്പനിക്ക് കെയ്‌ൻ എനർജി ഇന്ത്യയുടെ ചില ആസ്തികൾ 870 കോടി ഡോളറിന് കൈമാറിയതും നിയമ പ്രശ്നങ്ങൾ കടുപ്പിച്ചു.
2014ൽ സർക്കാർ കെയ്‌ൻ ഇന്ത്യയോട് നികുതിയായി 10,247 കോടി രൂപ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് പിഴ ഈടാക്കിയതോടെ ഈ തുക 24,500 കോടി രൂപയായി വർധിച്ചു. തുടർന്ന് 2015ൽ കെയർ ഇന്ത്യയുടെ ഏകദേശം ഒരു ബില്യൺ ഡോളർ മൂല്യം വരുന്ന 10 ശതമാനം ഓഹരി പങ്കാളിത്തം സർക്കാർ പിടിച്ചെടുത്തു.
സർക്കാരിന്‍റെ ഈ നടപടി ഇന്ത്യ- ബ്രിട്ടണ്‍ നിക്ഷേപ കരാറുകൾക്ക് വിരുദ്ധമാണെന്നായിരുന്നു കെയ്‌ൻ യുകെയുടെ നിലപാട്. തുടർന്നാണ് കെയ്ൻ രാജ്യാന്തര കോടതിയെ സമീപിച്ചത്. കെയ്‌ൻ യുകെയ്‌ക്ക് അനുകൂലമായി വിധി വന്നെങ്കിലും ഹേഗിലെ കോടതിക്ക് രാജ്യത്തിന്‍റെ നികുതി തർക്കത്തിൽ നിലപാടെടുക്കാൻ അധികാരമില്ലെന്നാണ് ഇന്ത്യയുടെ വാദം. കെയ്‌ൻ എനർജി ഇന്ത്യ 2017ൽ വേദാന്ത ലിമിറ്റഡുമായി ലയിച്ചു.
ഒൻപത് ഇടങ്ങളിൽ കേസ്
2020 ഡിസംബറിലെ കോടതി വിധിയെ തുടർന്ന് യുഎസ്, യുകെ, നെതർലൻഡ്‌സ്, കാനഡ, ഫ്രാൻസ്, സിംഗപ്പൂർ, ജപ്പാൻ, യുഎഇ, കെയ്‌മാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ കെയ്‌ൻ എനർജി ഇന്ത്യയ്‌ക്കെതിരെ കേസുകൾ നൽകിയിട്ടുണ്ട്. 1958 ലെ ന്യൂയോർക്ക് കൺവെൻഷൻ ഓൺ റെക്കഗ്നിഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്‍റ് ഓഫ് ഫോറിൻ ആർബിട്രൽ അവാർഡ് അംഗീകരിച്ച 160 ഓളം രാജ്യങ്ങളിലെ ഇന്ത്യയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നാണ് കെയ്‌ൻ എനകജീസിന്‍റെ നിലപാട്.
മൊബൈൽ സർവീസ് ദാതാക്കളായ ഹച്ചിനെ വോഡാഫോണ്‍ ഏറ്റെടുത്തത് സംബന്ധിച്ചും സമാനമായ കേസ് സർക്കാർ നേരിടുന്നുണ്ട്. ഈ കേസിലും അന്താരാഷ്ട്ര കോടതി ഇന്ത്യയ്‌ക്കെതിരെയാണ് വിധി പ്രഖ്യാപിച്ചത്. വോഡാഫോണിന് 4.3 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നൽകാനാണ് വിധി വന്നത്.