ETV Bharat / business

ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവെന്ന് റിപ്പോർട്ട് - ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വാർത്തകൾ

ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 2,170 യുഎസ് ഡോളറാണ്

India becomes 5th largest economy, overtakes UK, France: Report
ഇന്ത്യ 2019ൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവെന്ന് റിപ്പോർട്ട്
author img

By

Published : Feb 18, 2020, 10:07 AM IST

ന്യൂഡൽഹി: 2019 ൽ യുകെയെയും ഫ്രാൻസിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവെന്ന് റിപ്പോർട്ട്. സ്വയം പര്യാപ്‌തതക്കായുള്ള നയങ്ങളിൽ നിന്ന് ഒരു തുറന്ന വിപണിയുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ വളരുകയാണെന്നും യുഎസ് ആസ്ഥാനമായുള്ള വേൾഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ടിൽ പറയുന്നു.

യുകെയെയും ഫ്രാൻസിനെയും മറികടന്ന് 2019ൽ ജിഡിപി 2.94 ട്രില്യൺ യുഎസ് ഡോളറോടു കൂടി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായിയെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെ സമ്പദ്‌വ്യവസ്ഥ 2.83 ട്രില്യൺ ഡോളറും ഫ്രാൻസിന്‍റെ 2.71 ട്രില്യൺ ഡോളറുമാണ്. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ കാരണം ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 2,170 യുഎസ് ഡോളറാണ് (യുഎസ് 62,794 ഡോളർ). 1990കളിൽ ഇന്ത്യ സ്വീകരിച്ച പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായുള്ള ഉദാരവൽക്കരണം, വിദേശ വ്യാപാരത്തിനും നിക്ഷേപങ്ങൾക്കും മേലുള്ള നിയന്ത്രണം കുറക്കൽ, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സ്വകാര്യവൽക്കരണം എന്നിവ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.