ഇലട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ നികുതി ഇളവ് ആവശ്യപ്പെട്ട ടെസ്‌ലയ്‌ക്ക് അനുകൂല പ്രതികരണവുമായി കേന്ദ്ര സർക്കാർ. കമ്പനിയുടെ രാജ്യത്തെ പദ്ധതികളക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹെവി ഇൻഡസ്ട്രി, ധന മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു എന്നാണ് വിവരം.
Read More: ടെസ്‌ലയുടെ കാര്‍ വാങ്ങണമെന്നുണ്ട്,പക്ഷേ ഒരു കണ്ടീഷനുണ്ടെന്ന് പേടിഎം ഉടമ
ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്‌ക്കണമെന്നായിരുന്നു ടെസ്‌ലയുടെ ആവശ്യം. നികുതി ഇളവ് ആവശ്യപ്പെട്ട് കളിഞ്ഞ ജൂലൈ മാസമാണ് ടെസ്‌ലയുടെ സ്ഥാപകനും സിഇഒയുമായ എലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. നിലവിൽ 60 മുതൽ 100 ശതമാനം വരെയാണ് ഇലട്രിക് കാറുകൾ ഇറക്കുമതി ചെയ്യുമ്പോൾ ഈടാക്കുന്ന നികുതി.
കൂടാതെ കാറുകളിന്മേൽ ഇടാക്കുന്ന 10 ശതമാനം സാമൂഹിക ക്ഷേമ സർചാർജ് ഒഴിവാക്കണമെന്നും ടെസ്‌ല ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ഈടാക്കുന്ന സാമുഹിക ക്ഷേമ സർചാർജ് രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലിയിലാണ് കേന്ദ്രം വിനിയോഗിക്കുന്നത്. നികുതി ഇളവുകൾ ലഭിക്കുകയാണെങ്കിൽ അടിസ്ഥാന സൗകര്യവികസനം, ഉത്പാദനം എന്നീ മേഖലയിൽ നേരിട്ടുള്ള നിക്ഷേപം നടത്തുമെന്നാണ് ടെസ്‌ല അറിയിച്ചത്.
Read More: ടെസ്‌ല കാറുകൾ എന്ന് ഇന്ത്യയിലെത്തും; മറുപടിയുമായി എലോണ്‍ മസ്‌ക്
നേരത്തെ ഇന്ത്യയിലെ ഇറക്കുമതി നികുതി പരാമർശിച്ച എലോണ്‍ മസ്കിന്‍റെ ട്വീറ്റിനെതിരെ നിരവധി ഇന്ത്യൻ സംരംഭകർ രംഗത്ത് വന്നിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കാനായി ടെസ്‌ല ഇന്ത്യയിൽ ലോബീയിംഗ് നടത്തുന്നുണ്ടെന്നായിരുന്നു വിമർശനം. അതേ സമയം നികുതി ഇളവ് ആവശ്യപ്പെട്ട ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന്‍റെ പ്രസ്താവനയെ ഹുണ്ടായ് എംഡി എസ്എസ് കിം പിന്താങ്ങിയിരുന്നു.