ETV Bharat / business

റീട്ടെയില്‍ വായ്പയില്‍ 20 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ഐസിഐസിഐ ബാങ്ക് - ഐസിഐസിഐ ബാങ്ക്

ഉപഭോക്തൃ വായ്പകളും മോർട്ട്ഗേജ് വായ്പകളും വിപുലീകരിച്ച് ലക്ഷ്യത്തിലെത്തിക്കാമെന്നാണ് പ്രതീക്ഷ

അനൂപ് ഭാഗ്ചി
author img

By

Published : Jun 25, 2019, 11:51 PM IST

കൊച്ചി: 2020 സാമ്പത്തിക വര്‍ഷത്തോടെ കേരളത്തിൽ റീട്ടെയിൽ വായ്പ വിതരണം 20 ശതമാനം വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ. ഉപഭോക്തൃ വായ്പകളും മോർട്ട്ഗേജ് വായ്പകളും വിപുലികരിച്ച് ലക്ഷ്യത്തിലെത്തിക്കാമെന്നാണ് പ്രതീക്ഷയെന്ന് ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ഭാഗ്ചി പറഞ്ഞു.

വ്യക്തിഗത, വാഹന വായ്പകൾ ഏകദേശം 22 ശതമാനം വർദ്ധിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഭവനവായ്പകളും ഇതിന് അനുസരിച്ച് വര്‍ധിപ്പിക്കും. അതേസമയം നിലവില്‍ വ്യക്തിഗത വായ്പകളും സുരക്ഷിതമല്ലാത്ത ബിസിനസ്സ് വായ്പയിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. വാഹന ലോണുകള്‍ക്കായി ഏഴ് വര്‍ഷക്കാലയളവില്‍ 20 ലക്ഷം രൂപ ആയിരിക്കും അനുവദിക്കുക. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം ഭവന വായ്പകളും വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍ നിരവധി സ്ഥലങ്ങളിലേക്ക് തങ്ങളുടെ ശാഖ വ്യാപിപ്പിക്കുമെന്നും ഗ്രാമങ്ങള്‍ കേന്ദ്രികരിച്ചായിരിക്കും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്വാശ്രയ ഗ്രൂപ്പുകളുടെ വളര്‍ച്ചയില്‍ ഇവിടുത്തെ ബാങ്കുകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 12,900 സ്വാശ്രയസംഘങ്ങൾക്കും 1.65 ലധികം വനിതകള്‍ക്കും വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ അനുവദിച്ചിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം ഇത് 2.25 ലക്ഷം വനിതകളായി ഉയര്‍ത്താനും ഇതിനായി 550 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും ഭാഗ്ചി കൂട്ടിച്ചേര്‍ത്തു.

Intro:Body:

റീട്ടെയില്‍ വായ്പയില്‍ 20 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ഐസിഐസിഐ ബാങ്ക് 

കൊച്ചി: 2020 സാമ്പത്തിക വര്‍ഷത്തോടെ കേരളത്തിൽ റീട്ടെയിൽ വായ്പ വിതരണം 20 ശതമാനം വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ. ഉപഭോക്തൃ വായ്പകളുടെയും മോർട്ട്ഗേജ് വായ്പകളുടെയും വിപുലൂകരിച്ച് ലക്ഷ്യത്തിലെത്തിക്കാമെന്നാണ് പ്രതീക്ഷയെന്ന് ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ഭാഗ്ചി പറഞ്ഞു.

വ്യക്തിഗത, വാഹന വായ്പകൾ ഏകദേശം 22 ശതമാനം വർദ്ധിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഭവനവായ്പകളും ഇതിന് അനുശ്രതമായി വര്‍ധിപ്പിക്കും. അതേസമയം നിലവില്‍ വ്യക്തിഗത വായ്പകളും സുരക്ഷിതമല്ലാത്ത ബിസിനസ്സ് വായ്പയിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹന ലോണുകള്‍ക്കായി ഏഴ്വര്‍ഷക്കാലയളവില്‍ 20 ലക്ഷം രൂപ ആയിരിക്കും അനുവദിക്കുക. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം ഭവന വായ്പകളും വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍ നിരവധി സ്ഥലങ്ങളിലേക്ക് തങ്ങളുടെ ബ്രാങ്ക് വ്യാപിപ്പിക്കും ഗ്രാമങ്ങള്‍ കേന്ദ്രികരിച്ചായിരിക്കും കൂടുതല്‍ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ സ്വാശ്രയ ഗ്രൂപ്പുകളുടെ വളര്‍ച്ചയില്‍ ഇവിടുത്തെ ബാങ്കുകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 12,900 സ്വാശ്രയസംഘങ്ങൾക്കും 1.65 ലധികം വനിതകള്‍ക്കും വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ അനുവദിച്ചിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം ഇത് 2.25 ലക്ഷം വനിതകളായി ഉയര്‍ത്താനും ഇതിനായി 550 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും ഭാഗ്ചി പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.