ന്യൂഡൽഹി: ജിഎസ്‌ടി കൗൺസിൽ ബുധനാഴ്‌ച നടന്ന 38-ാമത് യോഗത്തിൽ കേരളം ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടന്ന് ലോട്ടറിയുടെ നികുതി നിരക്ക് ഏകീകരിച്ചു. ഇതോടെ എല്ലാ ലോട്ടറികൾക്കും 28 ശതമാനമാകും ജിഎസ്‌ടി നിരക്ക്.
നിലവിൽ, ഒരു സംസ്ഥാനത്തിനുള്ളിൽ വിൽക്കുന്ന സംസ്ഥാന ലോട്ടറികൾക്ക് 12 ശതമാനവും ആ സംസ്ഥാനത്തിന് പുറത്ത് വിൽക്കുന്നവക്ക് 28 ശതമാനവും ജിഎസ്‌ടി നിരക്കാണ് ഈടാക്കുന്നത്.
അടുത്ത വർഷം മാർച്ച് ഒന്ന് മുതൽ ഏകീകരിച്ച ജിഎസ്‌ടി നിരക്ക് പ്രാബല്യത്തിൽ വരും.
വോട്ടിംഗ് വഴിയാണ് ജിഎസ്‌ടി കൗൺസിൽ തീരുമാനമെടുത്തത്. പുതിയ പരോക്ഷനികുതി ആരംഭിച്ചതിനുശേഷം വോട്ടിംഗിലൂടെ നികുതി നിരക്ക് നിർണയിക്കുന്നത് ഇതാദ്യമായാണ്.
കേരള ലോട്ടറികൾക്ക് 12 ശതമാനം ജിഎസ്‌ടി നിരക്ക് തുടരണമെന്ന ആവശ്യം പരിഗണിച്ചില്ല