ETV Bharat / business

വന്‍ ഇളവ് ; ജിഎസ്‌ടി കുടിശ്ശിക അടയ്‌ക്കാനുള്ള സമയം നീട്ടി - gst 3b registration

ജിഎസ്‌ടി 3ബി റിട്ടേണിൽ 60,000 രൂപമുതൽ 96,000 രൂപവരെ ഇളവ് അനുവദിച്ചിട്ടുണ്ട്.

gst arrears  ജിഎസ്‌ടി കുടിശിക  gst arrears date extended  GST  gst 3b registration  gst 3b return
ജിഎസ്‌ടി കുടിശിക അടയ്‌ക്കാനുള്ള സമയം നീട്ടി
author img

By

Published : Jul 3, 2021, 5:40 PM IST

കൊച്ചി : ജിഎസ്‌ടി 3ബി റിട്ടേണ്‍ സമർപ്പിക്കാനുള്ള കാലാവധി സർക്കാർ അടുത്തമാസം ഓഗസ്റ്റ് 31വരെ നീട്ടി. 2017 മുതൽ 2021 ഏപ്രിൽ വരെ ജിഎസ്‌ടി 3ബി റിട്ടേണ്‍ സമർപ്പിക്കാത്തവർക്കാണ് കാലാവധി നീട്ടി നൽകിയത്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.

Also Read: കൊവിഡ് ഉണ്ടോയെന്ന് അറിയാൻ ഇനി ഫെയ്‌സ് മാസ്ക്കും

ഇക്കാലയളവിൽ വിറ്റുവരവ് ഇല്ലാത്തവർ പ്രതിമാസം 500 രൂപ നിരക്കിൽ ലേറ്റ് ഫീസ് അടച്ചാൽ മതിയാകും. പരമാവധി 6000 രൂപവരെയാണ് അടവ്. ഒന്നേകാൽ ലക്ഷത്തോളം രൂപവരെ അടയ്‌ക്കേണ്ട സ്ഥാനത്താണ് ഇളവ് നൽകിയത്.

60,000 രൂപമുതൽ 96,000 രൂപവരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിമാസം ഒന്നരക്കോടി വരെ വിറ്റുവരവുള്ളവർക്ക് 2000 രൂപവരെയും 5 കോടി വരെ വിറ്റുവരവുള്ളവർക്ക് 5000 രൂപവരെയും പ്രതിമാസം അടച്ച് റിട്ടേണ്‍ സമർപ്പിക്കാം.

ആദ്യം ജിഎസ്‌ടി നടപ്പാക്കിയപ്പോള്‍ ഭാഗമാകാതിരുന്ന വ്യാപാരികൾ പുതുതായി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഇവരിൽ റിട്ടേണ്‍ സമർപ്പിക്കാത്തവർക്ക് ലേറ്റ്ഫീസിൽ കിഴിവ് നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. അരലക്ഷത്തോളം നികുതിദായകർക്ക് ഇളവ് ഗുണം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.