ന്യൂഡൽഹി: ഇന്ത്യയെ ഉയർന്ന വളർച്ചാ പാതയിലേക്ക് കൊണ്ടുപോകുകയെന്നത് സർക്കാരിന്‍റെ ദൃഢനിശ്ചയമാണെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. 2020-21ൽ പൊതു ഓഹരികൾ വിറ്റഴിക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞാൽ ബജറ്റ് വളരെ വിജയകരമാകുമെന്ന് നീതി ആയോഗ് സിഇഒ പറഞ്ഞു.
ഇത് പ്രായോഗിക ബജറ്റാണെന്നും, ഇത് പല മേഖലകളിലും പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പ്രേരിപ്പിക്കുമെന്നും പറഞ്ഞ അമിതാഭ് കാന്ത് അടിസ്ഥാന മേഖല, നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവക്ക് ബജറ്റ് വളരെയധികം ഊന്നൽ നൽകുന്നുണ്ടെന്നും, ബജറ്റ് ഇന്ത്യയെ ശരിയായ പാതയിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേർത്തു.