ETV Bharat / business

പതിനൊന്നാം ശമ്പളക്കമ്മീഷൻ പ്രഖ്യാപനം ഇന്ന് - Kerala The Eleventh Pay Commission

സംസ്ഥാന ശമ്പളക്കമ്മീഷനെ ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ. മോഹന്‍ദാസിനെ കമ്മിഷന്‍ അധ്യക്ഷനായി പരിഗണിക്കാൻ സാധ്യത.

പതിനൊന്നാം ശമ്പളക്കമ്മീഷൻ പ്രഖ്യാപനം ഇന്ന്
author img

By

Published : Oct 30, 2019, 9:57 AM IST

തിരുവനന്തപുരം: സംസ്ഥാന ശമ്പളക്കമ്മീഷനെ ഇന്ന് പ്രഖ്യാപിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കുന്നതിനാണ് ശമ്പളക്കമ്മീഷനെ നിയമിക്കുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ. മോഹന്‍ദാസിനെ കമ്മിഷന്‍ അധ്യക്ഷനായി പരിഗണിക്കും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.

ഒരു സാമ്പത്തികവിദഗ്ധനും അഭിഭാഷകനും അടങ്ങുന്ന മൂന്നംഗകമ്മീഷനാണ് നിലവില്‍വരിക. സംസ്ഥാനത്തെ പതിനൊന്നാമത്തെ ശമ്പളക്കമ്മീഷനാണ് നിലവില്‍ വരുന്നത്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പളക്കമ്മീഷനെ തീരുമാനിക്കുക. അടുത്ത വര്‍ഷം ജൂലൈ മുതൽ പരിഷ്‌കരിച്ച ശമ്പളം നല്‍കി തുടങ്ങേണ്ടതിനാൽ കമ്മീഷന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന .

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.