ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തും. 17 ശതമാനത്തിൽ നിന്ന് 27 ശതമാനമായാണ് ക്ഷാമബത്ത ഉയർത്തുന്നത്. 2021 ജൂലൈ ഒന്ന് മുതൽ പുതുക്കിയ ക്ഷാമബത്ത ബാധകമാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
Also Read:രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ മഹാരാഷ്ട്രയിൽ
ജൂലൈക്ക് മുമ്പുള്ള ക്ഷേമബത്ത 17 ശതമാനമായി തന്നെ തുടരും. ക്ഷാമബത്ത കൂടുന്നതോടെ ജീവനക്കാരുടെ ശമ്പളത്തിൽ വർധനയുണ്ടാവും. നടപടി 50 ലക്ഷം ജീവനക്കാർക്കും 65 ലക്ഷത്തിലധികം പെൻഷൻകാർക്കും പ്രയോജനം ചെയ്യും. കൊവിഡിനെ തുടർന്ന് ക്ഷാമബത്ത ഉയർത്താനുള്ള തീരുമാനം കഴിഞ്ഞ വർഷം കേന്ദ്രം മരവിപ്പിച്ചിരുന്നു. മൂന്ന് ഗഡു ക്ഷാമബത്തയാണ് കുടിശ്ശികയായി ഉള്ളത്.
2020 ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ നാല് ശതമാനവും ജൂലൈ മുതൽ ഡിസംബർ വരെയുള്ള മൂന്ന് ശതമാനവും 2021 ജൂണ്‍ 30 വരെയുള്ള നാല് ശതമാനവും ആണ് കുടിശ്ശികയുള്ളത്. എന്നാൽ ക്ഷാമബത്ത മരവിപ്പിച്ച സമയത്തെ കുടിശ്ശിക ലഭിക്കില്ല.