ന്യൂഡൽഹി: ഒനിഡയുമായി സഹകരിച്ച് ഫയർ ടിവി എഡിഷൻ സ്‌മാർട്ട് ടിവികൾ ഇന്ത്യയിലവതരിപ്പിച്ച് ആമസോൺ. 2018 ലാണ് ആദ്യമായി യുഎസിലും കാനഡയിലും ഫയർ ടിവി എഡിഷൻ സ്‌മാർട്ട് ടിവികൾ ആമസോൺ അവതരിപ്പിച്ചത്.
ഈ വർഷം ആദ്യം, ഡിക്‌സൺസ് കാർഫോൺ, മീഡിയ മാർക്ക് സാറ്റൺ, ഗ്രണ്ടിംഗ് എന്നിവയുമായി സഹകരിച്ച് കമ്പനി യുകെ, ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് ശ്രേണി വിപുലീകരിച്ചു.
ഫയർ ടിവി എഡിഷൻ സ്‌മാർട്ട് ടിവികൾക്ക് ഇത് വരെ നല്ല പ്രതികരണം ലഭിച്ചെന്നും ഇന്ത്യയിലും ഇത് പ്രതീക്ഷിക്കുന്നതായും വൈസ് പ്രസിഡന്‍റ് സന്ദീപ് ഗുപ്‌ത പറഞ്ഞു. ഫയർ ടിവി സ്‌മാർട്ട് ടെലിവിഷൻ സെറ്റിന്‍റെ ലൈസൻസിംഗ് മോഡലായാണ് ആമസോൺ പ്രവർത്തിക്കുന്നത്.
രണ്ട് വേരിയന്‍റുകൾ ആണ് വിപണിയിലെത്തിയത്. ഫയർ ടിവിയെ കൂടാതെ, ആമസോൺ ഇന്ത്യയിൽ എക്കോ (സ്‌മാർട്ട് സ്‌പീക്കറുകൾ), കിൻഡിൽ (ഇ-ബുക്ക്) ഉപകരണങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.