ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദർശന വേളയിൽ പ്രതിരോധം, സിവിൽ ഏവിയേഷൻ, വ്യാപാരം എന്നിവയുൾപ്പെടെ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഇതിനുപുറമെ, ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാട്ണർഷിപ്പ് കൗൺസിൽ രൂപീകരിക്കും.കൗൺസിലിന്‍റെ ചുമതല ഇന്ത്യൻ പ്രധാനമന്ത്രി മോദിയും സൗദി രാജാവ് രാജാവ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും വഹിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തത്തിന്‍റെ പുരോഗതി നിരീക്ഷിക്കുകയെന്നതാണ് കൗൺസിലിന്‍റെ പ്രധാന ഉത്തരവാദിത്തം. രാഷ്ട്രീയവും നയതന്ത്രപരവുമായ ബന്ധങ്ങൾ നിയന്ത്രിക്കാനും വാണിജ്യ, ഊർജ്ജ ബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി രണ്ട് സമാന്തര സംവിധാനങ്ങൾ കൗൺസിലിന് കീഴിലുണ്ടാകും.
ആദ്യ സംവിധാനം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും നയിക്കും. രണ്ടാമത്തേത് വാണിജ്യമന്ത്രി പീയൂഷ് ഗോയലും സൗദി വാണിജ്യമന്ത്രി മജിദ് ബിൻ അബ്ദുല്ല അൽ ഖസബിയും നേതൃത്വം നൽകും. സൗദി അറേബ്യയുമായി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ ഒപ്പ് വെക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. സൗദി അറേബ്യയുടെ വിഷൻ -2030 പ്രകാരം തന്ത്ര പ്രധാന പങ്കാളിത്തത്തിനായി തിരഞ്ഞെടുത്ത എട്ടു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈന, യുകെ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ.
ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാട്ണർഷിപ്പ് കൗൺസിൽ രൂപീകരിക്കും - Modi's Saudi visit news
സൗദി അറേബ്യയുമായി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ ഒപ്പ് വെക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദർശന വേളയിൽ പ്രതിരോധം, സിവിൽ ഏവിയേഷൻ, വ്യാപാരം എന്നിവയുൾപ്പെടെ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഇതിനുപുറമെ, ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാട്ണർഷിപ്പ് കൗൺസിൽ രൂപീകരിക്കും.കൗൺസിലിന്‍റെ ചുമതല ഇന്ത്യൻ പ്രധാനമന്ത്രി മോദിയും സൗദി രാജാവ് രാജാവ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും വഹിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തത്തിന്‍റെ പുരോഗതി നിരീക്ഷിക്കുകയെന്നതാണ് കൗൺസിലിന്‍റെ പ്രധാന ഉത്തരവാദിത്തം. രാഷ്ട്രീയവും നയതന്ത്രപരവുമായ ബന്ധങ്ങൾ നിയന്ത്രിക്കാനും വാണിജ്യ, ഊർജ്ജ ബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി രണ്ട് സമാന്തര സംവിധാനങ്ങൾ കൗൺസിലിന് കീഴിലുണ്ടാകും.
ആദ്യ സംവിധാനം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും നയിക്കും. രണ്ടാമത്തേത് വാണിജ്യമന്ത്രി പീയൂഷ് ഗോയലും സൗദി വാണിജ്യമന്ത്രി മജിദ് ബിൻ അബ്ദുല്ല അൽ ഖസബിയും നേതൃത്വം നൽകും. സൗദി അറേബ്യയുമായി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ ഒപ്പ് വെക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. സൗദി അറേബ്യയുടെ വിഷൻ -2030 പ്രകാരം തന്ത്ര പ്രധാന പങ്കാളിത്തത്തിനായി തിരഞ്ഞെടുത്ത എട്ടു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈന, യുകെ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ.
Intl
Conclusion: