ന്യൂഡൽഹി: 2020-21 വർഷത്തിൽ ടൂറിസം മേഖലയുടെ വികസനത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ 2500 കോടി രൂപ പ്രഖ്യാപിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് 3,150 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. 2020-21 സാമ്പത്തിക വർഷം ടൂറിസം മേഖലയുടെ വികസനത്തിനായി 2,500 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ ഭാരതീയ സംസ്‌കാര പൈതൃക ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുരാവസ്‌തു പ്രാധാന്യമുള്ള രാഖിഗർഹി, ഹസ്‌തനിപൂർ, ശിവസാഗർ, ധോളവീര, ആദിച്ചനല്ലൂർ എന്നീ അഞ്ച് സ്ഥലങ്ങളിൽ മ്യൂസിയങ്ങൾക്കുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.
ടൂറിസം മേഖലയുടെ വികസനത്തിന് 2500 കോടി - 2020 ബജറ്റിൽ നിർമ്മല സീതാരാമൻ
2020-21 വർഷത്തിൽ ടൂറിസം മേഖലയുടെ വികസനത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ 2500 കോടി രൂപ പ്രഖ്യാപിച്ചു