ETV Bharat / business

2020ല്‍ പ്രവാസി നിക്ഷേപം 2.24 ലക്ഷം കോടി ; 14 ശതമാനത്തിന്‍റെ വർധന - പ്രവാസി നിക്ഷേപം 2.24 ലക്ഷം കോടി

കൊവിഡില്‍ നിരവധി പേർക്ക് ജോലി നഷ്ടമായെങ്കിലും പ്രവാസി നിക്ഷേപത്തില്‍ 27,649 കോടിയുടെ വർധനവാണുണ്ടായത്.

kerala nri deposit  kerala nri deposit 2020  increase in nri deposit  കേരളത്തിലെ പ്രവാസി നിക്ഷേപം  പ്രവാസി നിക്ഷേപം 2.24 ലക്ഷം കോടി  പ്രവാസി നിക്ഷേപം
കേരളത്തിലെ പ്രവാസി നിക്ഷേപം 2.24 ലക്ഷം കോടി; 14 ശതമാനത്തിന്‍റെ വർധന
author img

By

Published : Jun 29, 2021, 9:16 PM IST

എറണാകുളം : സംസ്ഥാനത്തെ ബാങ്കുകളിലേക്കുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോഡ് വർധന. 2020ൽ കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയത് 2.24 ലക്ഷം കോടിയുടെ നിക്ഷേപം. സംസ്ഥാന ബാങ്ക് അസോസിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികൾക്ക് ജോലി നഷ്ടമായെങ്കിലും നിക്ഷേപം 14 ശതമാനം വര്‍ധിച്ചു.

Also Read: ഒടുവില്‍ ഷാജി ചേട്ടന്‍ വന്നു, ആനിയുടെ യൂണിഫോമില്‍ സ്റ്റാര്‍ ചാര്‍ത്താന്‍ ; വീഡിയോ

സംസ്ഥാന ബാങ്ക് അസോസിയേഷന്‍റെ കണക്കുകൾ പ്രകാരം 2020 ഡിസംബർ വരെ 2,27,430 കോടി രൂപയാണ് കേരളത്തിലേക്ക് എത്തിയത്. 2020 സെപ്റ്റംബർ വരെ 2,22,029 കോടിരൂപയാണ് എത്തിയിരുന്നത്. എന്നാൽ പിന്നീടുള്ള മൂന്ന് മാസം കൊണ്ട് രണ്ട് ശതമാനത്തിന്‍റെ വർധനവ് മാത്രമാണ് നിക്ഷേപത്തിൽ ഉണ്ടായത്. പ്രവാസികൾ നടത്തിയ വിദേശ കറൻസി നിക്ഷേപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്.

2019ൽ ഇത് 1,99,781 കോടി രൂപയായിരുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ 12 ലക്ഷം പ്രവാസികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗനും അവിദഗ്‌ധ തൊഴിലാളികളാണ്. സംസ്ഥാനത്തിന്‍റെ ആകെ വരുമാനത്തിന്‍റെ 30 ശതമാനവും സംഭാവന ചെയ്യുന്ന വിഭാഗമാണ് പ്രവാസികള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.