വാഷിങ്ടണ്‍: സെപ്‌തംബര്‍ ഒന്നിന് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനയുടെ പുതിയ നികുതി നിലവില്‍ വരുന്നതോടെ പതിമൂന്ന് ശതമാനം കമ്പനികള്‍ ചൈന വിട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
സമീപഭാവിയില്‍ തന്നെ കൂടുതല്‍ കമ്പനികള്‍ ചൈന വിടും. ഇതില്‍ ആരും അതിശയപ്പെടേണ്ടതില്ല. ഇവരുടെ നികതി നയം തന്നെയാണ് ഇതിന് കാരണം. അമേരിക്കയുടെ ഉത്പന്നങ്ങള്‍ക്ക് വളരെ ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അതേ സമയം അമേരിക്കയിലെ ഉത്പാദകര്‍ സന്തുഷ്ടരാണ്. വ്യാപാര യുദ്ധത്തില്‍ അമേരിക്ക ജയിക്കണമെന്നാണ് അവരുടെ ആഗ്രഹം. അധികം വൈകാതെ തന്നെ അമേരിക്ക ഇത് ജയിക്കും ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.