വാഷിങ്ടണ്‍: ആപ്പിള്‍ ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യൂ ട്യൂബ് അപ്ഡേഷൻ എത്തി. കഴിഞ്ഞ ഡിസംബറിന് ശേഷം ആദ്യമായാണ് ഐഒഎസില്‍ യൂ ട്യൂബ് അപ്ഡേഷൻ വരുന്നത്. എന്തുകൊണ്ടാണ് അപ്ഡേഷൻ നല്കാൻ ഗൂഗില്‍ ഇത്രയധികം വൈകിയതെന്നതില് വ്യക്തത വന്നിട്ടില്ല.
സ്വകാര്യത സംബന്ധിച്ച വിഷയങ്ങളിലാണ് അപ്ഡേഷൻ വന്നിരിക്കുന്നത്. ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ആപ്പില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാകും. ആപ്ലിക്കേഷനിലെ എല്ലാ സവിശേഷതകളും സേവനങ്ങളും ഐഒഎസ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. അതേസമയം ഐഒഎസിലെ ജി മെയില്‍, ക്രോം, ഗൂഗില്‍ മാപ്, ഗൂഗില്‍ ഡ്രൈവ്, ഗൂഗില്‍ സേര്‍ച്ച് എന്നിവയിലും ഏറെ നാളുകളായി അപ്ഡേഷൻ വന്നിട്ടില്ല.