സ്മാര്‍ട്ട് ഫോണിന് പുറമെ മറ്റ് ഉപകരണങ്ങളും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഷിവോമി. ടെലിവിഷന്‍, ഷുകെയ്സ് തുടങ്ങി പന്ത്രണ്ടോളം പുതിയ ഉല്‍പന്നങ്ങളാണ് ഇന്ത്യന്‍ മാര്‍ക്കെറ്റിലെത്തിക്കാന്‍ ഷിവോമി ലക്ഷ്യമിടുന്നത്.
നിലവില്‍ ഷിവോമിയുടെ നൂറോളം വ്യത്യസ്ഥ ഉല്‍പന്നങ്ങള്‍ ചൈനീസ് വിപണിയില്‍ ലഭ്യമാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ മാര്‍ക്കെറ്റിലും തങ്ങളുടെ ഉല്‍പന്നളെത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നത്. മാര്‍ച്ച് 13ന് തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലായ നോട്ട് 7 പ്രോ അവതരിപ്പിക്കാനിരിക്കെയാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. നിലവില്‍ ഇന്ത്യന്‍സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്താണ് ഷിവോമി. 28 ശതമാനമാണ് ഷിവോമിയുടെ വിപണി. തൊട്ടുപിന്നിലുള്ള സാസംങിന് 24 ശതമാനം വിപണിയാണ് അവകാശപ്പെടുന്നത്.
13,999 രൂപയാണ് നോട്ട് 7 പ്രോയുടെ വില. 6.3 ഇഞ്ച് ഡിസ്പ്ലേയും 4000 എംഎഎച്ച് ബാറ്ററിയും48 എംപി, 5 എംപി ഡുവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് പ്രത്യകതകള്‍. നാല് ജീബി റാം, 64 ജീബി ഇന്‍റേണല്‍ മെമ്മറി അല്ലെങ്കില്‍ 6 ജീബി റാം 128 ജീബി ഇന്‍റേണല്‍ മെമ്മറി എന്നീ വകഭേദങ്ങളില്‍ ഫോണ്‍ നോട്ട് 7 പ്രോ ലഭ്യമാണ്.