വാഷിംഗ്ടണ്‍: അഴിമതിവിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് ആഗോള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് അമേരിക്ക 28.2 കോടി ഡോളര്‍ പിഴ ചുമത്തി. ഇന്ത്യ, ചൈന, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ശൃംഖല വ്യാപിപ്പിക്കുന്നതിനായി അനധികൃതമായാണ് വാള്‍മാര്‍ട്ട് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.
ഓരോ രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാണ് കമ്പനി വിപണിയില്‍ അധികാരം നേടിയെടുത്തതെന്ന് അമേരിക്കന്‍ സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് അറിയിച്ചു. ഈ കേസില്‍ 14.4 കോടി ഡോളറും സമാന്തര ക്രിമിനല്‍ കേസുകള്‍ പരിഹരിക്കാന്‍ 13.8 കോടി ഡോളറും വാള്‍മാര്‍ട്ട് നല്‍കേണ്ടി വരും.