ന്യൂഡല്‍ഹി: പറക്കും ഡ്രോണുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വിതരണത്തിനെത്തിക്കുന്നതിന്‍റെ പരീക്ഷണം ആരംഭിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ ഊബര്‍ ഈറ്റ്സ്. പ്രമുഖ റസ്റ്ററന്‍റ് സര്‍വ്വീസായ മക്ഡൊണാള്‍ഡ്സിന്‍റെ പങ്കാളിത്തത്തോടെയാണ് ഊബര്‍ ഈറ്റ്സ് ഡ്രോണ്‍ ഡെലിവറി പരീക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
സാന്‍റിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് നിലവില്‍ ഡ്രോണ്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷം തന്നെ മറ്റ് റസ്റ്ററന്‍റുകളേയും തങ്ങളുടെ പങ്കാളിയാക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ സാധാരണ ഡെലിവറി പോലെ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ഡ്രോണുകള്‍ എത്തില്ല. ഇതിനായി മുന്‍ നിശ്ചയിക്കപ്പെട്ട ചില ലൊക്കേഷനുകളില്‍ മാത്രമാണ് ഡ്രോണുകള്‍ എത്തുക. ഇവിടെ നിന്ന് ഡെലിവറി ബോയി ആയിരിക്കും ഭക്ഷണം ഉപഭോക്താവിന് കൈമാറുക.