ന്യൂഡല്‍ഹി: ടിവിഎസ് അപ്പാച്ചെ മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന 40 ലക്ഷം കടന്നതായി കമ്പനി. ആഭ്യന്തര അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ മികച്ച വില്‍പ്പനയാണ് നടക്കുന്നതെന്നും കമ്പനി അറിയിച്ചു. പ്രീമിയം മോട്ടോര്‍ സൈക്കില്‍ ഗണത്തില്‍ പെടുന്ന അപ്പാച്ചെ 2005ലാണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ വില്‍പ്പനയില്‍ വ്യക്തമായ ചുവടുറപ്പിച്ച അപ്പാച്ചെയുടെ പരിഷ്കരിച്ച പതിപ്പും വില്‍പ്പനയില്‍ കുതിപ്പ് നിലനിര്‍ത്തുന്നതായാണ് കമ്പനിയുടെ നിഗമനം.
യുവാക്കള്‍ക്കിടയിലും മോട്ടോര്‍ സൈക്കിള്‍ റൈഡേഴ്സിന് ഇടയിലും അപ്പാച്ചെക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കരുത്തില്‍ 160 സിസി മുതല്‍ 360 സിസി വരെയുള്ള വേരിയെന്‍റുകളാണ് കമ്പനി അപ്പാച്ചെയില്‍ അവതരിപ്പിച്ചത്. ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, അപ്പാച്ചെ ആര്‍ടിആര്‍ 180, അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, ആര്‍ആര്‍ 310 എന്നിങ്ങനെയാണ് അപ്പാച്ചെയുടെ മോഡലുകള്‍.