ETV Bharat / business

ആമസോണിനും ഫ്ലിപ്‌കാർട്ടിനു തിരിച്ചടി; അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി

കോമ്പറ്റീഷൻ കമ്മിഷന്‍റെ അന്വേഷണം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലിപ്‌കാർട്ടും ആമസോണും നൽകിയ ഹർജിയിലാണ് കോടതി വിധി.

supreme court  competition commission of india  amazon  flipkart  cci probe against amazon  cci probe against flipkart  cci probe on e commerce companies  SC on probe against flipkart amazon  ആമസോണിനും ഫ്ലിപ്കാർട്ടിനു തിരിച്ചടി  ആമസോണിൺ  ഫ്ലിപ്‌കാർട്ട്  ompetition commission of india
ആമസോണിനും ഫ്ലിപ്‌കാർട്ടിനു തിരിച്ചടി; അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി
author img

By

Published : Aug 9, 2021, 4:05 PM IST

ആമസോണിനും ഫ്ലിപ്‌കാര്‍ട്ടിനും എതിരെയുള്ള കോമ്പറ്റീഷൻ കമ്മിഷന്‍റെ (competition commission of india-CCI) അന്വേഷണം തടയാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലിപ്‌കാർട്ടും ആമസോണും നൽകിയ ഹർജിയിലാണ് കോടതി വിധി. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇരു കമ്പനിയുടെയും ഹർജികൾ തള്ളിയത്.

Also Read: പിഎം-കിസാൻ പദ്ധതി ഒമ്പതാം ഘട്ടം; കർഷകർക്ക് കൈമാറിയത് 19,500 കോടി

ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ വലിയ കമ്പനികൾ ഇത്തരം അന്വേഷണങ്ങൾ നേരിടാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു. അതേ സമയം കോമ്പറ്റീഷൻ കമ്മിഷനോട് പ്രതികരിക്കാൻ ഇരു കമ്പനികൾക്കും നൽകിയ സമയം ഓഗസ്റ്റ് ഒമ്പതിന് അവസാനിക്കെ വീണ്ടും സമയം നീട്ടണമെന്ന് ഫ്ലിപ്‌കാർട്ടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഎം സിംഗ്‌വി ആവശ്യപ്പെട്ടു. കോമ്പറ്റീഷൻ കമ്മിഷന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമയം നീട്ടുന്നത് എതിർത്തെങ്കിലും കോടതി ഇരു കമ്പനികൾക്കും രണ്ടാഴ്‌ച കൂടി അനുവദിച്ചു.

കോമ്പറ്റീഷൻ ആക്‌ട് ലംഘനം ആരോപിച്ചുള്ള അന്വേഷണത്തിനെതിരെ ആമസോണും ഫ്ലിപ്‌കാർട്ടും നൽകിയ ഹർജി കർണാടക ഹൈക്കോടതി ജൂലൈ 23ന് തള്ളിയിരുന്നു. സ്ഥാപനങ്ങൾക്ക് നിയമലംഘനങ്ങളിൽ പങ്കില്ലെങ്കിൽ അന്വേഷണത്തെ നിന്ന് പിന്മാറേണ്ടതില്ല. അന്വേഷണത്തെ നേരിടാൻ ലജ്ജിക്കേണ്ടതില്ലെന്നും അന്നും കോടതി പറഞ്ഞിരുന്നു.

പരാതി നൽകിയത് വ്യാപാർ മഹാസംഗ്

2019 ഒക്ടോബറിലാണ് ഡൽഹി വ്യാപാർ മഹാസംഗ് എന്ന സംഘടന ഇരുകമ്പനികൾക്കെതിരെയും കോമ്പറ്റീഷൻ കമ്മിറ്റിയിൽ പരാതി നൽകിയത്. ആന്‍റി- കോമ്പറ്റീറ്റിവ് പ്രവർത്തനങ്ങൾ, അസാധാരണമായി വിലക്കുറയ്‌ക്കൽ ( predatory pricing ), ചില കമ്പനികൾക്ക് മാത്രം പ്രത്യേക പരിഗണന തുടങ്ങിയവ ആയിരുന്നു കമ്പനികൾക്കെതിരെയുള്ള ആരോപണം. തുടർന്ന് 2020 ജനുവരിയിലാണ് കോമ്പറ്റീഷൻ കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടത്.

തുടർന്ന് ആമസോണ്‍ കർണാടക ഹൈക്കോടതിയെ സമീപിച്ച് അന്വേഷണത്തിന് സ്റ്റേ വാങ്ങുകയായിരുന്നു. എന്നാൽ 2021 ജൂണ്‍ 11 കേസ് കോടതി തള്ളി. ഈ നടപടിയെ ചോദ്യം ചെയ്‌ത് ആമസോണും ഫ്ലിപ്‌കാർട്ടും ചേർന്ന് ജൂലൈയിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.