ETV Bharat / business

92,000 കോടി ആവശ്യപ്പെട്ട കേന്ദ്രത്തിന്‍റെ അപേക്ഷ ശരിവെച്ച് സുപ്രീംകോടതി - ടെലികോം സേവന ദാതാക്കൾ വാർത്തകൾ

ടെലികോം സേവന ദാതാക്കളിൽ നിന്ന് 92,000 കോടി രൂപ ക്രമീകരിച്ച മൊത്ത വരുമാനമാനം (എജിആർ) ആവശ്യപ്പെട്ട കേന്ദ്രത്തിന്‍റെ  അപേക്ഷ ടെലികോം വകുപ്പ് രൂപീകരിച്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ  ബെഞ്ച് ശരിവെച്ചു.

കേന്ദ്രത്തിന്‍റെ  അപേക്ഷ ശരിവെച്ച് സുപ്രീംകോടതി
author img

By

Published : Oct 24, 2019, 4:41 PM IST

ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളിൽ നിന്ന് 92,000 കോടി രൂപ ക്രമീകരിച്ച മൊത്ത വരുമാനമാനം (എജിആർ) ആവശ്യപ്പെട്ട കേന്ദ്രത്തിന്‍റെ അപേക്ഷ സുപ്രീംകോടതി ശരിവെച്ചു.
ടെലികോം വകുപ്പ് രൂപീകരിച്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ആവശ്യം ശരിവച്ചത്.

സേവനങ്ങളിൽ നിന്നുള്ള വരുമാനം കൂടാതെ ലാഭവിഹിതം, ഹാൻഡ്‌സെറ്റ് വിൽപ്പന, വാടക, സ്ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള ലാഭം എന്നിവ ക്രമീകരിച്ച മൊത്ത വരുമാനത്തിൽ (എജിആർ) ഉൾപ്പെടുത്തണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) വാദിച്ചിരുന്നു. എന്നാൽ കോർ ടെലികോം സേവനങ്ങളിൽ നിന്ന് എജിആർ പരിമിതപ്പെടുത്തണമെന്നാണ് കമ്പനികൾ ആവശ്യപ്പെട്ടിരുന്നത്.
ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളൊന്നും ഉണ്ടാകില്ലെന്നും ടെലികോം കമ്പനികൾ കുടിശ്ശിക കണക്കാക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയപരിധി ഉടൻ നിശ്ചയിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

പുതിയ ടെലികോം പോളിസി പ്രകാരം ടെലികോം ലൈസൻസ് അവരുടെ ക്രമീകരിച്ച മൊത്ത വരുമാനത്തിന്‍റെ (എജിആർ) ഒരു ശതമാനം സർക്കാരിന് വാർഷിക ലൈസൻസ് ഫീസായി (എൽഎഫ്) നൽകേണ്ടതുണ്ട്.
ജൂലൈയിൽ പ്രമുഖ സ്വകാര്യ ടെലികോം സ്ഥാപനങ്ങളായ ഭാരതിയ എയർടെൽ, വോഡഫോൺ, സർക്കാർ ഉടമസ്ഥതയിലുള്ള എംടിഎൻഎൽ, ബിഎസ്എൻഎൽ എന്നിവ ഇതുവരെ 92,000 കോടി രൂപയുടെ ലൈസൻസ് ഫീസ് തീർപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

എയർടെൽ 21,682.13 കോടി രൂപ സർക്കാർ ലൈസൻസ് ഫീസ് കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വോഡഫോണിൽ നിന്നുള്ള കുടിശ്ശിക ആകെ 19,823.71 കോടി രൂപയും റിലയൻസ് കമ്മ്യൂണിക്കേഷൻസിന് 16,456.47 കോടി രൂപയും കുടിശ്ശികയുണ്ട്. ബി‌എസ്‌എൻ‌എല്ലിന് 2,098.72 കോടി രൂപയും എം‌ടി‌എൻ‌എൽ 2,537.48 കോടി രൂപയും കുടിശ്ശിക വരുത്തിയിട്ടുണ്ട്. എല്ലാ ടെലികോം സ്ഥാപനങ്ങളിൽ നിന്നും ഈടാക്കേണ്ട മൊത്തം തുക 92,641.61 കോടി രൂപയാണ്.

കൂടാതെ, മൊബൈൽ ടെലിഫോൺ ഓപ്പറേറ്റർമാരും റേഡിയോ ഫ്രീക്വൻസി ഉപയോഗിക്കുന്നതിന് അവർക്ക് അനുവദിച്ച സ്പെക്ട്രം ഉപയോഗ ചാർജുകൾ (എസ്‌യുസി) നൽകേണ്ടതുണ്ട്.
ടെലികോം തർക്ക പരിഹാര അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ (ടിഡിഎസ്എറ്റി) ഉത്തരവിനെതിരെ ടെലികോം ഓപ്പറേറ്റർമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Intro:Body:

SC allows Centre's plea to recover Rs 92,000 crore from telecom companies

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.