ETV Bharat / business

പേപാൽ ക്രിപ്റ്റോ കറൻസി സേവനം യുകെയിൽ ആരംഭിച്ചു - crypto buying and selling

പേപാൽ ക്രിപ്റ്റോ സേവനങ്ങൾ ആരംഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ് യുകെ

paypal  paypal launches crypto buying  paypal uk  crypto buying and selling  പേപാൽ ക്രിപ്റ്റോ കറൻസി സേവനം
പേപാൽ ക്രിപ്റ്റോ കറൻസി സേവനം യുകെയിൽ ആരംഭിച്ചു
author img

By

Published : Aug 23, 2021, 11:02 AM IST

ലണ്ടൻ: പ്രമുഖ ഓണ്‍ലൈണൻ പണമിടപാട് സ്ഥാപനമായ പേപാൽ ക്രിപ്റ്റോ കറൻസി സേവനങ്ങൾ യുകെയിൽ അവതരിപ്പിച്ചു. യുകെയിൽ ഉള്ളവർക്ക് ഇനി മുതൽ പേപാലിലൂടെ ക്രിപ്റ്റോ കറൻസികൾ വാങ്ങുകയും വില്ക്കുകയും ചെയ്യാം. ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോ കറൻസി സേവനങ്ങൾ നൽകുന്ന വലിയ മുഖ്യധാരാ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് പേപാൽ.

Also Read: മൂന്ന് മാസത്തിനിടെ ആദ്യമായി ബിറ്റ്‌കോയിന്‍റെ മൂല്യം 50,000 ഡോളർ കടന്നു

ഈ വർഷം ആദ്യം പേപാൽ ക്രിപ്റ്റോ സേവനങ്ങൾ അമേരിക്കയിൽ ആരംഭിച്ചിരുന്നു. പേപാൽ ക്രിപ്റ്റോ സേവനങ്ങൾ ആരംഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ് യുകെ. യുറോപ്യൻ യൂണിയൻ ഉൾപ്പടെയുള്ളവർ ഡിജിറ്റൽ കറൻസിയിലേക്ക് മാറാൻ തയ്യാറെടുക്കവെ ആണ് പേപാൽ തങ്ങളുടെ ക്രിപ്റ്റോ കറൻസി സേവനം വ്യാപിപ്പിക്കുന്നത്. പേപാലിലൂടെ ബിറ്റ്കോയിൻ, ഈഥർ, ലിറ്റ്കോയിൻ, ബിറ്റ്കോയിൻ ക്യാഷ് എന്നീ ക്രിപ്റ്റോ കറൻസികളാണ് ലഭ്യമാകുന്നത്.

ഇന്ത്യയിലെ പേപാലിന്‍റെ ആഭ്യന്തര സേവനങ്ങൾ ഈ വർഷം ഏപ്രിൽ ഒന്നിന് അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആഗോള ഉപഭോക്താക്കൾക്ക് ( വിദേശ ടൂറിസ്റ്റുകൾക്കും മറ്റും) തുടർന്നും പേപാൽ ഉപയോഗിച്ച് ഇന്ത്യയിൽ ഇടപാടുകൾ നടത്താവുന്നതാണ്. കാലിഫോർണിയയിലെ സാൻ ജോൺസ് ആസ്ഥാനമായ പേപാലിന് ആഗോളതലത്തിൽ 403 ദശലക്ഷത്തിലധികം സജീവ അക്കൗണ്ടുകളാണ് ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.