ഹരിദ്വാറില്‍ ഉപഭോക്താക്കള്‍ക്ക് മാംസാഹാരം വിതരണം ചെയ്ത ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളായ സ്വീഗ്ഗി, സൊമാറ്റോ എന്നിവക്കെതിരെ ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. നഗരത്തിലെ മാംസാഹാര നിരോധനം ലംഘിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ മേല്‍ ആയിരുന്നു കമ്പനികള്‍ക്കെതിരെ സിറ്റി മജ്‌സിട്രേറ്റ് ജഗദീഷ് ലാല്‍ നടപടി സ്വീകരിച്ചത്. ഹരിദ്വാറിലെ പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചെന്നു പ്രദേശവാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരു കമ്പനികള്‍ക്കും ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേര്‍ഡ്അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സ് ഇല്ലെന്നു വ്യക്തമായി.
എന്നാല്‍ സംഭവം ബോധപൂര്‍വ്വമല്ലാതെയുണ്ടായതായിരുന്നുഎന്നാണ് കമ്പനികളുടെ വിശദീകരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും പ്രവര്‍ത്തിയില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും കമ്പനി അറിയിച്ചു.