മുംബൈ: ഭവന വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ഫലപ്രദമായി ഉപഭോക്താക്കളിലെത്തിക്കാൻ ഇംഗ്ലീഷിന് പുറമേ ആറ് ഇന്ത്യൻ പ്രാദേശിക ഭാഷകളിലും വെബ്‌സൈറ്റ് ഉള്ളടക്കം നൽകിയതായി എച്ച്ഡിഎഫ്‌സി ലിമിറ്റഡ് അറിയിച്ചു. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ പ്രാദേശിക ഭാഷകളിലാണ് വെബ്‌സൈറ്റ് ഉള്ളടക്കം ലഭിക്കുക. ആറ് ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ വെബ്‌സൈറ്റ് ഉള്ളടക്കം ലഭ്യമാക്കുന്ന സാമ്പത്തിക മേഖലയിലെ ഏക കോർപ്പറേറ്റാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ്.
സര്‍ക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യ സംരംഭ മാതൃകയിലാണ് ഇത് നടപ്പിലാക്കിയതെന്നും ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഭാഷയിൽ ഡിജിറ്റൽ ഉള്ളടക്കം ലഭ്യമാക്കാൻ ഇത് വളരെയധികം സഹായിക്കുമെന്നും എച്ച്ഡിഎഫ്‌സി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രേണു സുഡ് കർണാട് പറഞ്ഞു. പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഐവൈ)) പോലെയുളള പദ്ധതികൾ ചെറിയ പട്ടണങ്ങളിലുള്ള ഇംഗ്ലീഷ് സംസാരിക്കാത്ത ഉപഭോക്താക്കളിലേക്കെത്തിക്കാൻ എച്ച്ഡിഎഫ്‌സിയുടെ പുതിയ ഭാഷാ പ്രാദേശികവൽക്കരണ സംരംഭം കൂടുതൽ സഹായിക്കുമെന്നും കർണാട് പറഞ്ഞു.