തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) യുകെ ആസ്ഥാനമായുള്ള പ്രമുഖ ഫിനാൻഷ്യൽ സാങ്കേതിക വിദ്യ സാഥാപനമായ ഫിനാസ്ട്രയുമായി കരാർ ഒപ്പിട്ടു. ടെക്നോപാർക്കിലെ കെ.എസ്.യു.എം ആസ്ഥാനത്ത് കെ.എസ്.യു.എം സിഇഒ സജി ഗോപിനാഥും ഫിനാസ്ട്ര ഇന്ത്യ മേധാവി മെജാബീൻ പൂനവാലയും തമ്മലാണ് കരാറിൽ ഒപ്പുവച്ചുത്.
സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സാമ്പത്തിക(ഫിൻടെക് )സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ കൂട്ടുക, ഭാവി സാമ്പത്തിക മേഖലയിലെ അവസരങ്ങൾ കണ്ടെത്തുക എന്നതാണ് പുതിയ കരാറിന്‍റെ ലക്ഷ്യം. റീട്ടെയിൽ ബാങ്കിംഗ്, ട്രാൻസാക്ഷൻ ബാങ്കിംഗ്, വായ്പ, ട്രഷറി, ക്യാപിറ്റൽ വിപണികൾ എന്നിവയിൽ ആഗോള വിപണിയിൽ കൂടുതൽ സാധ്യതകൾ ഈ കരാറിലൂടെ കേരളത്തിന് ലഭിക്കും.1.9 ബില്യൺ ഡോളർ വരുമാനമുള്ള ഫിനാസ്ട്രക്കിന് 10,000 ത്തോളം ജീവനക്കാരും 9,000 ത്തോളം ഉപഭോക്താക്കളുമുണ്ട്.