ETV Bharat / business

ജെറ്റ് എയര്‍വേയ്സിന്‍റെ ഓഹരികള്‍ വാങ്ങാന്‍ ആളില്ല; വിമാനങ്ങള്‍ പിടിച്ചെടുക്കുന്നു

ഓഹരികള്‍ വാങ്ങാനുള്ള ബിഡ് സമര്‍പ്പിക്കാനുള്ള സമയം വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.

ജെറ്റ് എയര്‍വേയ്സ്
author img

By

Published : Apr 11, 2019, 12:29 PM IST

കടക്കെണിയിലായ വിമാനക്കമ്പനി ജെറ്റ് എയര്‍വേയ്സിന്‍റെ നില കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ദിവസം ബിഡ് സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിട്ടും ഓഹരികള്‍ വാങ്ങാനായി ആരും രംഗത്ത് എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച വരെ നീട്ടി.

അതേ സമയം കമ്പനിക്ക് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയവരില്‍ ചിലര്‍ അവ തിരികെയെടുക്കുകയും ചെയ്തു. കമ്പനിയുടെ ഭാവിയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം ജെറ്റ് എയര്‍വേയ്സിന്‍റെ നിയന്ത്രണം സ്റ്റേറ്റ് ബാങ്ക് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേയ്സിന്‍റെ 75 ശതമാനം ഓഹരികളും വില്‍പ്പനക്ക് വെച്ചത്. ഇതേ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സിന്‍റെ ചെയര്‍മാനും സ്ഥാപകനുമായ നരേഷ് ഗോയലിന് സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.