ന്യൂഡല്‍ഹി: ഇന്‍റര്‍ ഗ്ലോബ് ഏവിയേഷന്‍റെ പതിനാറാമത് വാര്‍ഷിക പൊതുയോഗം ഇന്ന് നടക്കും. രാവിലെ പത്തിനാണ് യോഗം ആരംഭിക്കുക. ഇന്‍റിഗോ പ്രമോട്ടര്‍മാരായ രാകേഷ് ഗഗ്വാളും രാഹുല്‍ ഭാട്ടിയയും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് യോഗം. യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചക്ക് എടുത്തേക്കും. കമ്പനിയുടെ കോര്‍പ്പറേറ്റ് ഭരണം നഷ്ടപ്പെട്ടതായാണ് രാഹുല്‍ ഭാട്ടിയക്കെതിരെ നല്‍കിയ പരാതിയില്‍ ഗഗ്വാള്‍ പറഞ്ഞിരിക്കുന്നത്.
ജൂലൈ 19ന് പുറത്തുവിട്ട കണക്ക് അനുസരിച്ച് ജൂലൈ 30 വരെയുള്ള മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം 1,203.14 കോടി രൂപയാണെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. അതേ സമയം ഇന്‍റര്‍ ഗ്ലോബ് ഏവിയേഷന്‍റെ നിയന്ത്രണത്തിലുള്ള ഇന്‍റിഗോ എയര്‍ലൈന്‍സും നിലവില്‍ ലാഭത്തിലാണ്. തിങ്കളാഴ്ച ഇന്‍റിഗോയുടെ ഓഹരിയില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.