ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിന്‍റെ സെപ്‌തംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 6.09 ശതമാനം ഇടിഞ്ഞ് 1,131.20 കോടി രൂപയായി. ഒരു വർഷം മുൻപ് ഇതേ കാലയളവിൽ (ജൂലൈ-സെപ്‌തംബര്‍) 1,204.62 കോടി രൂപയായിരുന്നു അറ്റാദായം. ഐസിഐസിഐ ബാങ്കിന്‍റെ അറ്റാദായം 27.93 ശതമാനം ഇടിഞ്ഞ് 654.96 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 908.88 കോടി രൂപയായിരുന്നു. എന്നാൽ മൊത്തം ഏകീകൃത വരുമാനം 17.26 ശതമാനം വർധിച്ച് 37,424.78 കോടി രൂപയായി. 2018-19 കാലയളവിൽ ഇത് 31,914.82 കോടി രൂപയായിരുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 6.37 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.54 ശതമാനമായിരുന്നു. ഐസിഐസിഐ ബാങ്കിന്‍റെ മൊത്തം ചെലവ് 22 ശതമാനം വർദ്ധിച്ച് 15,885.42 കോടി രൂപയായി. മൊത്തം മൂലധന പര്യാപ്തത അനുപാതം 2019 സെപ്റ്റംബർ വരെ 16.14 ശതമാനമാണ്.
ഐസിഐസിഐ ബാങ്കിന്‍റെ അറ്റദായത്തിൽ ഇടിവ് - ഐസിഐസിഐ ബാങ്ക് വാർത്തകൾ
ഐസിഐസിഐ ബാങ്കിന്‍റെ അറ്റാദായം 27.93 ശതമാനം ഇടിഞ്ഞ് 654.96 കോടി രൂപയായി.എന്നാൽ മൊത്തം ഏകീകൃത വരുമാനം 17.26 ശതമാനം വർധിച്ച് 37,424.78 കോടി രൂപയായി.
ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിന്‍റെ സെപ്‌തംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 6.09 ശതമാനം ഇടിഞ്ഞ് 1,131.20 കോടി രൂപയായി. ഒരു വർഷം മുൻപ് ഇതേ കാലയളവിൽ (ജൂലൈ-സെപ്‌തംബര്‍) 1,204.62 കോടി രൂപയായിരുന്നു അറ്റാദായം. ഐസിഐസിഐ ബാങ്കിന്‍റെ അറ്റാദായം 27.93 ശതമാനം ഇടിഞ്ഞ് 654.96 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 908.88 കോടി രൂപയായിരുന്നു. എന്നാൽ മൊത്തം ഏകീകൃത വരുമാനം 17.26 ശതമാനം വർധിച്ച് 37,424.78 കോടി രൂപയായി. 2018-19 കാലയളവിൽ ഇത് 31,914.82 കോടി രൂപയായിരുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 6.37 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.54 ശതമാനമായിരുന്നു. ഐസിഐസിഐ ബാങ്കിന്‍റെ മൊത്തം ചെലവ് 22 ശതമാനം വർദ്ധിച്ച് 15,885.42 കോടി രൂപയായി. മൊത്തം മൂലധന പര്യാപ്തത അനുപാതം 2019 സെപ്റ്റംബർ വരെ 16.14 ശതമാനമാണ്.
ICICI Bank Q2 net down 6% to Rs 1,131.20 crore
Conclusion: