ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പിന്‍റെ എല്ലാ പ്ലാന്‍റുകളും ആഗസ്റ്റ് 15 മുതല്‍ നാല് ദിവസത്തേക്ക് അടച്ചു. അഗസ്റ്റ് പതിനെട്ടിനാണ് ഇനി പ്ലാന്‍റുകള്‍ തുറക്കുക. ഇക്കാലയളവില്‍ നിലവിലെ വിപണിക്ക് അനുസരിച്ച് ഉല്‍പാദനത്തെ ക്രമീകരിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.
സ്വാതന്ത്ര്യദിനം, രക്ഷാ ബന്ദന്‍ എന്നിങ്ങനെ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതിനാലാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി നാല് ദിവസം പ്ലാന്‍റ് അടച്ചിടുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. വിപണിയില്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത് അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഈ സമയം ചിലവഴിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.