ന്യൂഡൽഹി: പുത്തന്‍ ഫീച്ചറുകളുമായി ഗാലക്‌സി എസ് 10 ലൈറ്റ് വിപണിയിലേക്ക്. ഫെബ്രുവരി ആദ്യ വാരത്തിൽ 39,999 രൂപക്ക് ഇന്ത്യയിൽ ലഭ്യമാകുന്ന സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ് ജനുവരി 23 മുതൽ ഫ്ലിപ്‌കാർട്ടിൽ മുൻകൂട്ടി ഓർഡർ ചെയ്യാം. ഗാലക്‌സി എസ് 10 ലൈറ്റിൽ 48 എംപി പ്രധാന ക്യാമറ, 12 എംപി 'അൾട്രാ വൈഡ്', 5 എംപി 'മാക്രോ' സെൻസറുകൾക്കൊപ്പം പുതിയ 'സൂപ്പർ സ്‌റ്റെഡി ഒ.ഐ.എസ് (ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ)' ഉണ്ടായിരിക്കും.
32 എംപി സെൽഫി ക്യാമറയും ഗാലക്‌സി എസ് 10 ലൈറ്റിലുണ്ടാകും. എഡ്‌ജ് -ടു-എഡ്‌ജ് 6.7 ഇഞ്ച് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, സൂപ്പർ ഫാസ്റ്റ് ചാർജിംഗുള്ള വലിയ 4,500 എംഎഎച്ച് ബാറ്ററി, സാംസങ് പേ എന്നിവയും ഫോണിലുണ്ട്. ഗാലക്‌സി എസ് 10 ലൈറ്റിനൊപ്പം ഗാലക്‌സി നോട്ട് 10 ലൈറ്റ് സ്‌മാർട്ട്‌ഫോണും സാംസങ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 6 ജിബി റാമും, 4500 എംഎഎച്ച് നോൺ റിമൂവബിൾ ബാറ്ററിയും ഫോണിലുണ്ട്.