ETV Bharat / business

വിദ്വേഷ പരാമർശം; 3.15 കോടി പോസ്റ്റുകൾക്കെതിരെ നടപടിയുമായി ഫേസ്ബുക്ക് - ഫേസ്ബുക്കിലെ വിദ്വേഷ പരാമർശം

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യപ്പെടുന്ന വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ ഉള്ളടക്കങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്.

facebook  hate speech content facebook  ഫേസ്ബുക്ക് നടപടി  ഫേസ്ബുക്കിലെ വിദ്വേഷ പരാമർശം  പോസ്റ്റുകൾക്കെതിരെ ഫേസ്ബുക്ക് നടപടി
വിദ്വേഷ പരാമർശം; 3.15 കോടി പോസ്റ്റുകൾക്കെതിരെ ഫേസ്ബുക്ക് നടപടി
author img

By

Published : Aug 20, 2021, 9:21 AM IST

ന്യൂഡൽഹി: വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ (hate speech) 31.5 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ഫേസ്ബുക്ക്. ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിലെ കണക്കുകളാണിത്. 31.5 കോടി പോസ്റ്റുകളും നീക്കം ചെയ്‌തതായും ഫേസ്ബുക്ക് അറിയിച്ചു.

Also Read: താലിബാന്‍റെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടി ഫേസ്ബുക്ക്

ആദ്യ പാദത്തിൽ (മാർച്ച്) 2.52 കോടി പോസ്റ്റുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ നിന്ന് 98 ലക്ഷം പോസ്റ്റുകളാണ് വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ഫേസ്ബുക്ക് നീക്കിയത്. ആദ്യപാദത്തിൽ 63 ലക്ഷം ആയിരുന്നു ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കിയത്. അതേ സമയം ആഗോള തലത്തിൽ ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന പ്രചാരം കുറഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

10000 ഉള്ളടക്കങ്ങൾ കാണുമ്പോൾ അതിൽ അഞ്ച് എണ്ണം ആണ് ഇത്തരം വിദ്വേഷപരമായ പരാമർശങ്ങൾ ഉള്ളവ. എന്നാൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യപ്പെടുന്ന വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ ഉള്ളടക്കങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ്‌ എൻഫോഴ്‌സ്മെന്‍റ് റിപ്പോർട്ടിന്‍റെ ഭാഗമായാണ് ഫേസ്ബുക്ക് വിവരങ്ങൾ പുറത്ത് വിട്ടത്.

കുട്ടികളുടെ നഗ്നത, ശാരീരിക പീഡന ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കും 23 ലക്ഷം പോസ്റ്റുകളും 45.8 ലക്ഷം പോസ്റ്റുകൾ ഇൻസ്റ്റഗ്രാമും നീക്കം ചെയ്തു. കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കുന്നതുമായി ബന്ധപ്പെട്ട 2.57 കോടി ഫേസ്ബുക്ക് പോസ്റ്റുകളും 14 ലക്ഷം ഇൻസ്റ്റഗ്രാം പോസ്റ്റുകളും നീക്കം ചെയ്‌തതായി കമ്പനി അറിയിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിച്ച 3000 പേജുകൾ/ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്‌തത്. കൊവിഡിനെക്കുറിച്ച് പ്രചരിച്ച 19 കോടി വ്യാജ ഉള്ളടക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനായെന്നും ഫേസ്ബുക്ക് അറിയിച്ചു. ആഗോള തലത്തിൽ 60 ഭാഷകളിലുള്ള 80 ഫാക്ട് ചെക്കിങ് ഓർഗനൈസേഷനുകളുമായി ഫേസ്ബുക്ക് സഹകരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.