ETV Bharat / business

100 ശതമാനം വെജിറ്റേറിയൻ; ബീഫ് വിവാദത്തിൽ വിശദീകരണവുമായി കാഡ്ബറി - ബീഫ് വിവാദം

കാഡ്ബറിയുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ജലാറ്റിൽ ഹാലാൽ ബീഫിൽ നിന്നും ഉത്പാദിപ്പിക്കുന്നതാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

cadbury on beef issue  cadbury indian products  ബീഫ് വിവാദം  കാഡ്ബറി ബീഫ് വിവാദം
ചോക്ലേറ്റുകൾ 100 ശതമാനം വെജിറ്റേറിയൻ; ബീഫ് വിവാദത്തിൽ വിശദീകരണവുമായി കാഡ്ബറി
author img

By

Published : Jul 20, 2021, 1:14 PM IST

ബീഫ് വിവാദത്തിൽ വിശദീകരണവുമായി ഡെയറിമിൽക് ചോക്ലേറ്റിന്‍റെ നിർമാതാക്കളായ കാഡ്ബറി. ഇന്ത്യയിലെ തങ്ങളുടെ ഉത്പന്നങ്ങൾ നൂറുശതമാനം വെജിറ്റേറിയൻ ആണെന്നും യാതൊരു തരത്തിലുള്ള മാംസവും ഉപയോഗിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഉത്പന്നങ്ങളുടെ കവറിൽ കാണുന്ന പച്ച നിറത്തിലുള്ള അടയാളം വെജിറ്റേറിയൻ ആണെന്നുള്ളതിനുള്ള തെളിവാണെന്നും കമ്പനി ട്വിറ്റിറിലൂടെ അറിയിച്ചു.

Also Read:ലോക്ക്ഡൗൺ; നഗരങ്ങളിൽ അഞ്ചിൽ ഒരാൾക്ക് തൊഴിൽ നഷ്ടമായെന്ന് ഭൂപേന്ദർ യാദവ്

കാഡ്ബറിയുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ജലാറ്റിൽ ഹാലാൽ ബീഫിൽ നിന്നും ഉത്പാദിപ്പിക്കുന്നതാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. cadbury.co.au എന്ന വെബ്സൈറ്റിൽ ഈ വിവരങ്ങൾ നൽകിയിരിക്കുന്നതിന്‍റെ സ്ക്രീൻഷോട്ട് ആണ് പ്രചരിച്ചത്. എന്നാൽ ഈ സ്ക്രീൻഷോട്ടിൽ കാണുന്ന വിവരങ്ങളുമായി ഇന്ത്യയിലെ തങ്ങളുടെ ഉത്പന്നങ്ങൾക്ക് യാതൊരു ബന്ധമില്ലെന്നും ഇത്തരം വാർത്തകൾ പങ്കുവെയ്‌ക്കുന്നതിന് മുമ്പ് സത്യാവസ്ഥ പരിശോധിക്കണമെന്നും മറ്റൊരു ട്വീറ്റിലൂടെ കാഡ്ബറി അറിയിച്ചു.

എന്നാൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലെ (cadbury.co.au) ഡൊമെയ്‌ൻ ആയ au അഡ്രസ്സ് ഓസ്ട്രേലിയയുടേതാണ്. ഈ വെബ്സൈറ്റിൽ കയറിയാൽ ഹലാൽ സെർട്ടിഫൈഡ് ജലാറ്റിനെ കുറിച്ച് പരാമർശം ഉണ്ട്. ബ്രിട്ടീഷ് മൾട്ടിനാഷണൽ കമ്പനിയായ മൊണ്ടെലെസ് ഇന്‍റർനാഷണൽ ആണ് കാഡ്ബറിയുടെ ഉടമകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.