ETV Bharat / business

ആമസോണ്‍ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുമെന്ന വാർത്ത ; നേട്ടമുണ്ടാക്കി ബിറ്റ്‌കോയിൻ - ആമസോണ്‍

ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം എങ്ങനെയായിരിക്കുമെന്നതിനെ സംബന്ധിച്ച് പഠനം നടത്തുമെന്ന് ആമസോണ്‍.

amazon considering crypto  bitcoin jumps  ബിറ്റ്‌കോയിൻ  ആമസോണ്‍
ആമസോണ്‍ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുമെന്ന വാർത്ത; നേട്ടമുണ്ടാക്കി ബിറ്റ്‌കോയിൻ
author img

By

Published : Jul 27, 2021, 5:44 PM IST

ന്യൂയോർക്ക് : ആമസോണ്‍ ക്രിപ്റ്റോ കറൻസികൾ വ്യാപാരത്തിന് ഉപയോഗിക്കും എന്ന വാർത്തകൾക്ക് പിന്നാലെ ബിറ്റ് കോയിന്‍റെ വില ഉയർന്നു. 24 മണിക്കൂറിനിടെ 14 ശതമാനം ഉയർച്ചയാണ് ബിറ്റ് കോയിന്‍റെ മൂല്യത്തിൽ ഉണ്ടായത്. തിങ്കളാഴ്‌ച 40,000 ഡോളറിനടുത്ത് എത്തിയ ബിറ്റ്‌കോയിന്‍ 37,000 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read: ബ്ലോക്ക്‌ചെയിൻ വിദഗ്‌ധനെ നിയമിക്കാൻ ആമസോണ്‍ ; ഇനി ഡിജിറ്റൽ കറൻസിയും സ്വീകരിച്ചേക്കും

അഞ്ചാഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിലിൽ 65000 ഡോളർ വരെ മൂല്യം ഉയർന്ന ബിറ്റ്കോയിൻ ഒരു വേള 30000 ഡോളർ വരെ ഇടിഞ്ഞിരുന്നു.

ഡിജിറ്റൽ കറൻസി ആൻഡ് ബ്ലോക്ക്‌ചെയിൻ പ്രൊഡക്റ്റ് ലീഡ് നിയമനത്തിനുള്ള പരസ്യം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ നൽകിയത്. ഇതോടെയാണ് ആമസോണ്‍ ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കാൻ തുടങ്ങിയേക്കും എന്ന ഊഹാപോഹങ്ങൾ പ്രചരിച്ചത്.

പത്തിലധികം വർഷത്തെ പരിചയവും ഡിജിറ്റൽ / ക്രിപ്റ്റോ കറൻസി ഇക്കോസിസ്റ്റത്തെയും അനുബന്ധ സാങ്കേതികവിദ്യകളെയും കുറിച്ച് ആഴത്തിലുള്ള ധാരണ ഉള്ളവരെയുമാണ് ആമസോണ്‍ പരിഗണിക്കുന്നത്.

എന്നാൽ ഈ വർഷത്തോടെ ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസി സ്വീകരിക്കുമെന്ന വാർത്തയും 2022 ഓടെ സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്നും ഉള്ള വാദം ആമസോണ്‍ തന്നെ തള്ളി.

പക്ഷേ ആമസോണിൽ ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം എങ്ങനെയായിരിക്കുമെന്നതിനെ സംബന്ധിച്ച് പഠനം നടത്തുമെന്ന് കമ്പനി വ്യക്തമാക്കി.

ആധുനികവും വേഗതയേറിയതുമായ പേയ്‌മെന്‍റ് സംവിധാനങ്ങളാണ് ഭാവിയിൽ ഉണ്ടാവുക. അത്തരം പുതിയ സംവിധാനങ്ങൾ എത്രയും വേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും ആമസോൺ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.