ചെന്നൈ: ബോണസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ലൈലാന്‍റില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച വരെ കമ്പനി അവധി പ്രഖ്യാപിച്ചു. എന്നാല്‍ മാനേജ്മെന്‍റ് ചര്‍ച്ചക്ക് വരുന്നതുവരെ സമരം തുടരുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ബോണസില്‍ പത്ത് ശതമാനം വര്‍ധനവാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അഞ്ച് ശതമാനമെ അനുവദിക്കു എന്നാണ് കമ്പനിയുടെ പക്ഷം. എത്രയും പെട്ടെന്ന് വിഷയം പരിഹരിച്ചില്ലെങ്കില്‍ നിരാഹരസമരമുള്‍പ്പെടെ സ്വീകരിക്കുമെന്നും തൊഴിലാളി യൂണിയന്‍ പറയുന്നു. നിലവില്‍ 1800 ഓളം തൊഴിലാകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേ സമയം വാഹന വ്യാപാര രംഗത്ത് ഇടിവ് നേരിടുന്നതിനെ തുടര്‍ന്ന് ചില പ്രത്യേക പദ്ധതികള്‍ കമ്പനി ആവിഷ്കരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് സ്വയം പിരിഞ്ഞുപോകാവുന്ന വോളന്‍ററി റിട്ടയര്‍മെന്‍റ് സ്കീമും എംപ്ലോയി സെപ്പറേറ്റ് സീമുമാണ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.