ETV Bharat / business

ബ്ലോക്ക്‌ചെയിൻ വിദഗ്‌ധനെ നിയമിക്കാൻ ആമസോണ്‍ ; ഇനി ഡിജിറ്റൽ കറൻസിയും സ്വീകരിച്ചേക്കും

നിലവിൽ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ പല രാജ്യങ്ങളും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് പരിഗണിക്കുകയാണ്.

author img

By

Published : Jul 26, 2021, 7:58 PM IST

digital currency expert amazon  amazon accepts cryptocurrency  ആമസോണ്‍  ഡിജിറ്റൽ കറൻസി ഇടപാടിന് ആമസോൺ  ക്രിപ്റ്റോ കറൻസി
ബ്ലോക്ക്‌ചെയിൻ വിദഗ്‌ധനെ നിയമിക്കാൻ ആമസോണ്‍; ഇനി ഡിജിറ്റൽ കറൻസിയും സ്വീകരിച്ചേക്കും

ആമസോൺ ഡിജിറ്റൽ കറൻസി സ്വീകരിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഡിജിറ്റൽ കറൻസി ആൻഡ് ബ്ലോക്ക്‌ചെയിൻ പ്രൊഡക്റ്റ് ലീഡ് നിയമന പരസ്യം നൽകി ആമസോണ്‍. ഇടപാടുകൾ ക്രിപ്റ്റോ കറൻസികളിലേക്ക് കൂടി മാറ്റുന്നതിന്‍റ സൂചനയാണിത്.

Also Read: ഒടിടി സബ്‌സ്ക്രിപ്ഷനുകൾ എങ്ങനെ സൗജന്യമായി സ്വന്തമാക്കാം

ആമസോണിന്‍റെ പേയ്‌മെന്‍റ് ആക്സെപ്റ്റൻസ് & എക്സ്പീരിയൻസ് ടീമിനൊപ്പം ആയിരിക്കും പുതുതായി എത്തുന്ന ആൾ പ്രവർത്തിക്കുക.

കസ്റ്റമർ എക്സ്പീരിയൻസ്, ടെക്‌നിക്കൽ സ്ട്രാറ്റജി, ലോഞ്ച് സ്ട്രാറ്റജി തുടങ്ങിയ മേഖലകളുടെ വികസനത്തിലും പുതിയതായി എത്തുന്ന ഡിജിറ്റൽ കറൻസി ആൻഡ് ബ്ലോക്ക്‌ചെയിൻ പ്രൊഡക്റ്റ് ലീഡ് പ്രധാന പങ്ക് വഹിക്കും.

പത്തിലധികം വർഷത്തെ പരിചയവും ഡിജിറ്റൽ / ക്രിപ്റ്റോ കറൻസി ഇക്കോസിസ്റ്റത്തെയും അനുബന്ധ സാങ്കേതികവിദ്യകളെയും കുറിച്ച് ആഴത്തിലുള്ള ധാരണ ഉള്ളവരെയുമാണ് ആമസോണ്‍ പരിഗണിക്കുന്നത്.

നിലവിൽ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ പല രാജ്യങ്ങളും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് പരിഗണിക്കുകയാണ്. ഇന്ത്യയിൽ റിസർവ് ബാങ്കും ഘട്ടംഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ അറിയിച്ചിരുന്നു.

നിലവിൽ ഡിജിറ്റൽ കറൻസികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആമസോൺ അറിയിപ്പൊന്നും നൽകിയിട്ടില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ അധികം താമസിയാതെ ആമസോണ്‍ ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകൾക്കായി ഡിജിറ്റൽ കറൻസികൾ സ്വീകരിച്ചേക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.