സാൻഫ്രാൻസിസ്‌കോ : ഇ- കൊമേഴ്‌സ് ഭീമനായ ആമസോണ്‍ കൊവിഡ് ടെസ്റ്റ് കിറ്റിന്‍റെ വില്‍പ്പന തുടങ്ങി. 39.99 ഡോളറാണ് (2,952 രൂപ) വില. ലഭിക്കുന്ന കിറ്റിലെ സാധനങ്ങള്‍ ഉപയോഗിച്ച് മൂക്കില്‍ നിന്ന് സ്വാബ് എടുക്കണം. ശേഷം പാഴ്സല്‍ തിരിച്ചയക്കണം.
ഇതിനുള്ള ലേബല്‍ സഹിതമാണ് കിറ്റ് പാഴ്‌സല്‍ ലഭിക്കുക. തുടര്‍ന്ന് ഇത് പരിശോധന കേന്ദ്രത്തിലെത്തിക്കും. ശേഷം പരിശോധനാഫലം ആമസോണ്‍ ഡയഗ്നോസ്റ്റിക്സ് വെബ്‌സൈറ്റില്‍ കാണാം. കഴിഞ്ഞ മാർച്ചിലാണ് ആമസോണിന്‍റെ കൊവിഡ് ടെസ്റ്റ് കിറ്റിന് അമേരിക്കൻ സർക്കാർ അനുമതി നല്‍കിയത്.
also read: എംജിഎം സ്റ്റുഡിയോസിനെ സ്വന്തമാക്കി ആമസോണ്‍
ഈ കിറ്റിന് പുറമെ ഡിഎക്‌സ് ടെറിറ്റി, ക്വയ്‌ഡല്‍ എന്നീ കമ്പനികള്‍ നിർമിച്ച ടെസ്റ്റിങ് കിറ്റുകളും ആമസോണില്‍ ലഭ്യമാണ്. യഥാക്രമം 99 ഡോളറും 24.95 ഡോളറുമാണ് കിറ്റുകളുടെ വില.
പരിഷ്‌കാരങ്ങളിലൂടെ ആരോഗ്യ രംഗത്തേക്കും ആമസോണ്‍ എത്തുകയാണ്. കഴിഞ്ഞ മാർച്ചില്‍ ടെലി ഹെല്‍ത്ത് സംവിധാനം ആമസോണ്‍ ആരംഭിച്ചിരുന്നു. സാധാരണ മരുന്നുകളും ഇന്ന് ആമസോണില്‍ ലഭ്യമാണ്.