ആഗോള തൊഴിൽ വിപണിയിലെ മത്സരങ്ങൾ നേരിടാൻ യുവതലമുറ സാങ്കേതികത നൈപുണ്യം ആർജിക്കണമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. കൊച്ചിയിൽ അഡോബ് ക്രിയേറ്റീവ് ടെക്നോളജി അക്കാദമിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള തൊഴിൽ മാർക്കറ്റിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മത്സരങ്ങൾ നേരിടാൻ യുവാക്കളുടെ അറിവും, കഴിവും, ആശയവിനിമയ ശേഷിയും, നൈപുണൃ ശേഷിയും വർധിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രിപറഞ്ഞു. അഭിരുചിയുള്ള മേഖലകൾ കണ്ടെത്തുന്നതോടൊപ്പം ആ രംഗത്ത് ആവശ്യമായ കഴിവുകൾ എന്തൊക്കെയാണെന്ന് മനസിലാക്കി അവ സ്വായത്തമാക്കാൻ ശ്രമിക്കണം. എങ്കിൽ മാത്രമേ ആഗോള തൊഴിൽ മാർക്കറ്റിൽ ശക്തമായ സാന്നിധ്യമായി മാറാൻ കഴിയുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഡിസൈനിങ്ങിൽ അഭിരുചിയുള്ളവർക്ക് പ്രൊഫഷണൽ മികവോടെ പരിശീലനം ഉറപ്പുവരുത്തുന്നതോടൊപ്പം സിനിമ അടക്കമുള്ള വിനോദവ്യവസായമേഖലകളുമായി ബന്ധപ്പെട്ടവിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ഉറപ്പുവരുത്തുന്നതിന് മുൻതൂക്കം നൽകുമെന്ന് ക്രിയേറ്റീവ് ടെക്നോളജി അക്കാദമി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിലിപ്പ് തോമസും പറഞ്ഞു.