തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന് മൂന്ന് മാസം കൂടി കേന്ദ്രം നൽകി. വ്യാഴാഴ്‌ച വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, ജയ്‌പൂർ, ഗുവാഹത്തി വിമാനത്തവളങ്ങൾ ഏറ്റെടുക്കാനാണ് കൂടുതൽ സമയം അനുവദിച്ചത്.
വിമാനത്താവളങ്ങൾ ഏറ്റെടുക്കാനുള്ള സമയ പരിധി 2021 ഡിസംബർ വരെ നീട്ടണമെന്നായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. കാലാവധി നീട്ടി നൽകുന്നത് മൂലം സർക്കാരിന് നഷ്ടം സംഭവിക്കില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ സഭയെ അറിയിച്ചു.
Read More: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ ; 6 മാസം സാവകാശം തേടി അദാനി ഗ്രൂപ്പ്
കൈമാറ്റം നടക്കുന്നതു വരെ ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള വരുമാനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് ആയിരിക്കും. നേരത്തെ മംഗലാപുരം, അഹമ്മദാബാദ്, ലക്‌നൗ, മുംബൈ വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ ആണ് അദാനി ഗ്രൂപ്പ്