ETV Bharat / business

കടം തിരിച്ചടക്കാം, പണം സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് മോദി അനുവാദം നല്‍കണം; മല്ല്യ - കടം

പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ മല്ല്യക്കെതിരെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് മല്യ മറുപടിയുമായി രംഗത്തെത്തിയത്. സ്വത്തുക്കള്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും മല്ല്യ.

വിജയ് മല്യ
author img

By

Published : Feb 14, 2019, 2:05 PM IST

താന്‍ നല്‍കുന്ന പണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് കൊണ്ടാണ് ബാങ്കുകള്‍ക്ക് അനുവാദം നല്‍കാത്തതെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്ല്യ. ട്വിറ്റര്‍ വഴിയാണ് മല്ല്യ മോദിയോട് ചോദ്യം ഉന്നയിച്ചത്. ''വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ താന്‍ തയ്യാറാണ്, ദയവു ചെയ്ത് സഹകരിക്കണം. എന്‍റെ പ്രധാനമന്ത്രിയെ ഞാന്‍ ബഹുമാനിക്കുന്നു. ദയവു ചെയ്ത് പണം സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കണം" എന്നായിരുന്നു മല്ല്യയുടെ ട്വീറ്റ്. പാര്‍ലമെന്‍റില്‍ മോദി മല്ല്യക്കെതിരെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഇയാള്‍ രംഗത്തെത്തിയത്.

  • The Prime Ministers last speech in Parliament was brought to my attention. He certainly is a very eloquent speaker. I noticed that he referred to an unnamed person who “ran away” with 9000 crores. Given the media narrative I can only infer that reference is to me.

    — Vijay Mallya (@TheVijayMallya) February 14, 2019 " class="align-text-top noRightClick twitterSection" data=" ">
  • Following on from my earlier tweet, I respectfully ask why the Prime Minister is not instructing his Banks to take the money I have put on the table so he can at least claim credit for full recovery of public funds lent to Kingfisher.

നേരത്തെ കര്‍ണ്ണാടക ഹൈക്കോടതിക്ക് മുന്നിലും കടം തിരിച്ചടക്കാം എന്ന് മല്ല്യ പറഞ്ഞിരുന്നു. എന്‍റെ സ്വത്തുക്കള്‍ ഞാന്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന മാധ്യമങ്ങളുടെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മല്യ കൂട്ടിച്ചേര്‍ത്തു. 9000 കോടിയുടെ ബാധ്യതയാണ് മല്ല്യക്കുള്ളത്. കടബാധ്യത രൂക്ഷമായതോടെ 2016 മാര്‍ച്ച് രണ്ടിന് മല്ല്യ രാജ്യം വിടുകയായിരുന്നു.
undefined

Intro:Body:

https://www.aninews.in/news/national/general-news/why-pm-modi-not-instructing-banks-to-accept-money-i-am-offering-vijay-mallya20190214111627/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.