ETV Bharat / business

വിജയ് മല്യ യുകെ ഹൈക്കോടതിയില്‍ ഹാജരായി - court

കഴിഞ്ഞ ഫെബ്രുവരി നാലിനാണ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറി സാജിദ്‌ ജാവിദ്‌ ഉത്തരവിട്ടത്

വിജയ് മല്യ യുകെ ഹൈക്കോടതിയില്‍ ഹാജരായി
author img

By

Published : Jul 2, 2019, 5:22 PM IST

ലണ്ടന്‍: വിവാദ മദ്യ വ്യവസായി വിജയ് മല്യ യുകെ ഹൈക്കോടതിയില്‍ ഹാജരായി. ഇന്ത്യയിലേക്ക് തിരികെ അയക്കുന്നതിനെതിരെ മല്യ നല്‍കിയ അപ്പീലിന്‍റെ ഓറല്‍ ഹിയറിങില്‍ വിശദീകരണം നല്‍കാനായാണ് മല്യ കോടതിയിലെത്തിയത്. ഇന്ത്യയില്‍ 9000 കോടിയോളം രൂപ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് മല്യ രാജ്യം വിട്ടത്.

ഇതേ ആവശ്യത്തിനായി മല്യം നേരത്തെ കോടതിയെ സീമിപിച്ചെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. രണ്ടംഗ ബെഞ്ചാണ് മല്യയുടെ വാദം കേള്‍ക്കുക. ഏപ്രിലിലാണ് മല്യ തിരിച്ചയക്കുന്നതിനെതിരെ ഇയാള്‍ അപ്പീലിന് അപേക്ഷ നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ തന്നെ അപ്പിലിന്മേല്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പീലിനുള്ള അപേക്ഷ കോടതി അനുവദിച്ചാല്‍ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും. മല്യയുടെ അപ്പീല്‍ കോടതി തള്ളിയാല്‍ 28 ദിവസത്തിനുള്ളില്‍ തന്നെ ഇയാളെ നാടു കടത്താനാണ് സാധ്യത.

ഇങ്ങനെ വന്നാല്‍ ഒരു പക്ഷെ മല്യ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ബ്രെക്സിറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ ഈ നീക്കം കൊണ്ടും കാര്യമായ ഫലം ഉണ്ടാകാന്‍ ഇടയില്ല. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറി സാജിദ്‌ ജാവിദ്‌ ഉത്തരവിട്ടത്.

Intro:Body:

വിജയ് മല്യ യുകെ ഹൈക്കോടതിയില്‍ ഹാജരായി

ലണ്ടന്‍: വിവാദ മദ്യ വ്യവസായി വിജയ് മല്യ യുകെ ഹൈക്കോടതിയില്‍ ഹാജരായി. ഇന്ത്യയിലേക്ക് തിരികെ അയക്കുന്നതിനെതിരെ മല്യ നല്‍കിയ അപ്പീലിന്‍റെ ഓറല്‍ ഹിയറിങില്‍ വിശദീകരണം നല്‍കാനായാണ് മല്യ കോടതിയിലെത്തിയത്. ഇന്ത്യയില്‍ 9000 കോടി രൂപ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് മല്യ രാജ്യം വിട്ടത്.

ഇതേ ആവശ്യത്തിനായി മല്യം നേരത്തെ കോടതിയെ സീമിപിച്ചെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. രണ്ടംഗ ബെഞ്ചാണ് മല്യയുടെ വാതം കേള്‍ക്കുക. ഏപ്രിലിലാണ് മല്യ തിരിച്ചയക്കുന്നതിനെതിരെ ഇയാള്‍ അപ്പീലിന് അപേക്ഷ നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ തന്നെ അപ്പിലിന്മേല്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പീലിനുള്ള അപേക്ഷ കോടതി അനുവദിച്ചാല്‍ കേസ് യുകെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും. മല്യയുടെ അപ്പീല്‍ കോടതി തള്ളിയാല്‍ 28 ദിവസത്തിനുള്ളില്‍ തന്നെ ഇയാളെ നാടു കടത്താനാണ് സാധ്യത. 

ഇങ്ങനെ വന്നാല്‍ ഒരു പക്ഷെ മല്യ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ബ്രെക്സിറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ ഈ നീക്കം കൊണ്ടും കാര്യമായ ഫലം ഉണ്ടാകാന്‍ ഇടയില്ല. 1993-ലെ സൂററ്റ്‌ സ്‌ഫോടനക്കേസില്‍ ഇന്ത്യ ആവശ്യപ്പെട്ട ടൈഗര്‍ ഹനീഫ്‌ നേരത്തേ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.