ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് ആശ്വാസമായി ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ബജറ്റ്.
അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ഒഴിവാക്കി. ബജറ്റ് പ്രസംഗത്തിനിടെ നികുതിദായകര്‍ക്ക് നന്ദിയറിയിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രത്യക്ഷ നികുതി 11.37 ലക്ഷം കോടിയായി വര്‍ധിച്ചു എന്ന് അവകാശ വാദം. ഇലക്ട്രിക് വാഹനവായ്പ പലിശയ്ക്ക് 1.5 ലക്ഷം വരെ ആദായനികുതിയിളവ് ബജറ്റില്‍ പ്രഖ്യാപനം. ഭവന വായ്പയ്ക്ക് ഇളവ് പ്രഖ്യാപിച്ച ബജറ്റില്‍ 2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി ഇളവുണ്ടാകും. ഇതോടെ ഇളവ് 3.5 ലക്ഷമായി ഉയരും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്ക മേല്‍ പണം പിൻവലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ചുമത്താനും നിർദ്ദേശമുണ്ട്. പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ അടയ്ക്കാം. ആദായ നികുതി സ്ലാബില്‍ മാറ്റമുണ്ടാകില്ല.
സമ്പന്നര്‍ക്ക് സര്‍ചാര്‍ജ് ഏർപ്പെടുത്തിയ ബജറ്റില്‍ രണ്ട് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്ന് 2 മുതല്‍ 7 വരെ ശതമാനം സര്‍ചാര്‍ജ് ഈടാക്കും. ഒന്നര കോടി രൂപവരെ വരുമാനമുള്ളവര്‍ക്ക് രണ്ട് ശതമാനം നികുതി ഈടാക്കും. നികുതിശേഖരണം പൂര്‍ണ്ണമായും ഡിജിറ്റലാക്കുമെന്നും പ്രഖ്യാപിച്ച ബജറ്റില്‍ ഉദ്യോഗസ്ഥ ഇടപെടല്‍ ഒഴിവാക്കുമെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ ഉപഭോക്താവില്‍ നിന്ന് അധിക നിരക്ക് ഈടാക്കില്ലെന്നും പ്രഖ്യാപനം.
.