ETV Bharat / business

ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കണമെന്ന് അമേരിക്കന്‍ സെനറ്റ് അംഗം - വ്യാപാരത്തര്‍ക്കങ്ങള്‍

2018ല്‍ കാലിഫോണിയയുമായി മാത്രം ആറ് ബില്യണ്‍ യുഎസ് ഡോളറിന്‍റെ ഇന്ത്യന്‍ ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്

ഇന്ത്യയുമായുള്ള വ്യാപാരത്തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കന്‍ സെനറ്റ് അംഗത്തിന്‍റെ കത്ത്
author img

By

Published : Aug 20, 2019, 5:38 PM IST

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കം കഴിവതും വേഗത്തില്‍ പരിഹരിക്കണമെന്ന് ആവശ്യവുമായി അമേരിക്കന്‍ സെനറ്റ് അംഗം ഡിയാനി ഫെയിന്‍സ്റ്റെന്‍ ട്രംപ് ഭരണകൂടത്തിനെ സമീപിച്ചു. തര്‍ക്കം ഒരു തരത്തിലും അമേരിക്കക്ക് ഗുണം ചെയ്യില്ലെന്നഭിപ്രായപ്പെട്ടാണ് അദ്ദേഹം ഭരണകൂടത്തിന് കത്ത് നല്‍കിയത്.

ഇന്ത്യയും അമേരിക്കയും വളരെ നാളുകളായി വാണിജ്യ സുഹൃത്തുക്കളാണ്. അനാവശ്യ തര്‍ക്കങ്ങള്‍ മൂലം ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക നഷ്ടം മാത്രമാണ് സംഭവിക്കുന്നതെന്നും കത്തില്‍ പറയുന്നു. കാലിഫോര്‍ണിയില്‍ നിന്നുള്ള സെനറ്റ് അംഗമാണ് ഫെയിന്‍സ്റ്റെന്‍. ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശ്രിംഗ്ലയെ സന്ദർശിച്ചതിന് ശേഷമാണ് ഫെയിന്‍സ്റ്റെന്‍ ഓഗസ്റ്റ് 16ന് കത്ത് നല്‍കിയത്.

2000 മുതല്‍ തന്നെ ഇന്ത്യയുമായി കാലിഫോണിയയുടെ വ്യാപാരം വര്‍ധിച്ചിരുന്നു. 2018ല്‍ കാലിഫോണിയയുമായി മാത്രം ആറ് ബില്യണ്‍ യുഎസ് ഡോളറിന്‍റെ ഇന്ത്യന്‍ ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് താരിഫ് വര്‍ധിപ്പിച്ചതിന് ശേഷം കലിഫോര്‍ണിയയിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ഉല്‍പന്നം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

 ഇന്ത്യയുമായുള്ള വ്യാപാരതര്‍ക്കങ്ങള്‍ ഒഴിവാന്‍ അമേരിക്ക     Trump administration is urged to resolve trade tensions with India

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ കഴിവതും വേഗത്തില്‍ പരിഹരിക്കണമെന്ന് ആവശ്യവുമായി സെനറ്റ് അംഗം ഡിയാനി ഫെയിന്‍സ്റ്റെന്‍ ട്രംപ് ഭരണകൂടത്തിനെ സമീപിച്ചു. തര്‍ക്കങ്ങള്‍ ഒരു തരത്തിലും അമേരിക്കക്ക് ഗുണം ചെയ്യില്ല എന്നഭിപ്രായപ്പെട്ടാണ് ഇദ്ദേഹം ഭരണകൂടത്തിന് കത്ത് നല്‍കിയത്. 

ഇന്ത്യയും അമേരിക്കയും വളരം നാളുകളായി വാണിജ്യ സുഹൃത്തുക്കളാണ്. അനാവശ്യ തര്‍ക്കങ്ങള്‍ മൂലം ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക നഷ്ടം മാത്രമാണ് സംഭവിക്കുന്നതെന്നും കത്തില്‍ പറയുന്നു. കാലിഫോര്‍ണിയില്‍ നിന്നുള്ള സെനറ്റ് അംഗമാണ് ഫെയിന്‍സ്റ്റെന്‍. ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശ്രിംഗ്ലയെ സന്ദർശിച്ചതിന് ശേഷമാണ് ഫെയിന്‍സ്റ്റെന്‍ ആഗസ്ത് 16 കത്ത് നല്‍കിയത്. 

2000 മുതല്‍ തന്നെ ഇന്ത്യയുമായി കാലിഫോണിയയുടെ വ്യാപാരം വര്‍ധിച്ചു വന്നിരുന്നു. 2018ല്‍ കാലിഫോണിയയുമായി മാത്രം ആറ് ബില്യണ്‍ യുഎസ് ഡോളറിന്‍റെ ഇറക്കുമതിയാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് താരിഫ് വര്‍ധിപ്പിച്ചതിന് ശേഷം കലിഫോര്‍ണിയയിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ഉല്‍പന്നം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.