ETV Bharat / business

യു.എ.ഇയിലേക്ക് പോകാനൊരുങ്ങുകയാണോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

യു.എ.ഇയിലേക്ക് പോകുമ്പോള്‍ എന്തെക്കൊ മുൻ കരുതലുകള്‍ സ്വീകരിക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ... വിശദമായി വായിക്കാം

india to dubai  travelling dubai  covid restictions dubai  covid restrictions uae  യുഎഇ കൊവിഡ് നിയന്ത്രണങ്ങൾ  ദുബായിലേക്ക് യാത്ര  ദുബായി കൊവിഡ് നിയന്ത്രണങ്ങൾ
ദുബായിലേക്ക് യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
author img

By

Published : Jun 23, 2021, 1:38 PM IST

Updated : Jun 23, 2021, 1:57 PM IST

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ജൂണ്‍ 23 മുതൽ യു.എ.ഇയില്‍ ഇറങ്ങാൻ അനുമതി ലഭിച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ്. കൊവിഡ് രണ്ടാം തരംഗത്തിൽ നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങിയവർ ഏറെയാണ്. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യക്കാർക്ക് മുമ്പിൽ അടച്ച യുഎഇ തുറക്കുമ്പോൾ വിമാന യാത്രികർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

Also Read: ഇ-വാഹനഹങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ; 7 കോടി സമാഹരിച്ച് കസം

വാക്‌സിനേഷൻ

യുഎഇ റെസിഡൻസ് വിസയുള്ള, രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമെ രാജ്യത്ത് പ്രവേശനമുള്ളു. യുഎഇ അംഗീകരിച്ച വാക്‌സിനുകളാണ് എടുക്കേണ്ടത്. ചൈനയുടെ സിനോഫാം, ഫൈസർ, സ്പുട്‌നിക് v, ആസ്ട്രാസിനിക്ക എന്നീ വാക്‌സിനുകൾ മാത്രമേ നിലവിൽ യുഎഇ സർക്കാർ അംഗീകരിച്ചിട്ടുള്ളു.

ആർടിപിസിആർ പരിശോധന

യാത്രക്കാർ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പിസിആർ ടെസ്റ്റ് ചെയ്യണം. യുഎഇയിൽ എത്തിച്ചേർന്ന ശേഷം ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയരാവണം. ശേഷം പരിശോധനാ ഫലം ലഭിക്കും വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിൽ കഴിയണം.

15 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വ്യാഴാഴ്ച ദുബൈ എയർപോർട്ടിലെ ടെർമിനൽ ഒന്ന് പ്രവർത്തനം ആരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടും മൂന്നും ടെർമിനലുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.

Last Updated : Jun 23, 2021, 1:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.