ന്യൂഡല്‍ഹി: ഗുരുഗ്രാം ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ആറ് ദശലക്ഷം വാഹനങ്ങൾ പുറത്തിറക്കിയെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അറിയിച്ചു.
ആക്‌സസ് 125, ജിക്‌സർ 250, 150 സീരീസ്, ബർഗ്‌മാൻ സ്ട്രീറ്റ്, അടുത്തിടെ അവതരിപ്പിച്ച അവെനിസ് 125 എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.
ഇന്ത്യയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന വർഷത്തിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ സതോഷി ഉചിദയാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.
also read: ഒമിക്രോൺ: ഇൻഡിഗോ 20 ശതമാനം വിമാന സർവീസുകൾ റദ്ദാക്കും
കൊവിഡ് പ്രതിസന്ധിക്കിടയിലും ആറ് ദശലക്ഷമെന്ന നാഴിക കല്ല്, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.