ന്യൂഡല്‍ഹി: ജർമ്മൻ കാർ നിർമാതാക്കളായ സ്‌കോഡ പുതിയ മോഡലായ കുഷാഖിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് കുഷാഖ് എത്തുന്നത്. 'രാജാവ്' അല്ലെങ്കില്‍ 'ചക്രവർത്തി' എന്ന് അർഥം വരുന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് 'കുഷാഖ്' എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. തദ്ദേശീയമായ എംക്യുബി എഒ പ്ലാറ്റ്ഫോമിലാണ് കുഷാഖിന്‍റെ നിർമാണം.
കുഷാഖിന്‍റെ എക്‌സ്-ഷോറൂം വില 10.49 ലക്ഷം മുതല്‍ 17.59 ലക്ഷം വരെയാണ്. ജൂലൈ 12 മുതലാണ് വില്‍പ്ന ആരംഭിക്കുന്നത്. വോക്‌സാവാഗൻ ഗ്രൂപ്പിന്‍റെ ഇന്ത്യ 2.0 പ്രോജ്‌കടില്‍ നിന്നെത്തുന്ന ആദ്യ മോഡലാണ് കുഷാഖ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, റെനോ ഡസ്റ്റർ, നിസാൻ കിക്‌സ്, എംജി ഹെക്‌ടർ എന്നിവയാണ് കുഷാഖിന്‍റെ എതിരാളികൾ.
ഡീസലില്ല, ടർബോചാർജ്‌ഡ് പെട്രോൾ മാത്രം
മൂന്ന് വേരിയന്റുകളിലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലുമാണ് കുഷാഖ് ലഭ്യമാകുന്നത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടിഎസ്ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ ടർബോചാർജ്‌ഡ് എഞ്ചിനിലാണ് കുഷാഖ് പ്രവർത്തിക്കുന്നത്. ആദ്യത്തേത്ത് 113ബിഎച്ച്പി കരുത്തും 175 എൻഎം ടോർക്കും രണ്ടാമത്തേത് 148 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. ഡീസല്‍ എഞ്ചിനില്‍ കുഷാഖ് ലഭ്യമല്ല.
സവിശേഷതകൾ
സ്കോഡ പ്ലേ ആപ്ലിക്കേഷനോടുകൂടിയ 10 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്‍റ് സിസ്റ്റം, ടച്ച് സ്‌ക്രീൻ ക്ലൈമാട്രോണിക് എസി, ടു-സ്‌പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സ്‌കോഡ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ -ഡിമ്മിംഗ് ഐആര്‍വിഎം, 6.1 ലിറ്റര്‍ കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ഫ്രണ്ട്, റിയര്‍ എല്‍ഇഡി റീഡിംഗ് ലൈറ്റുകള്‍ എന്നിവ കുഷാഖില്‍ ഉള്‍പ്പെടുന്നു. 6 എയർബാഗുകളും ഹില്‍-ഹോൾഡ് കൺട്രോൾ, ഫ്രണ്ട്-റിയർ പാർക്കിങ് സെൻസറുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ കൊണ്ട് സമ്പുഷ്‌ടമാണ് കുഷാഖ്.
-
Pave the way for premium and comfortable journeys with the new ŠKODA KUSHAQ.
— ŠKODA AUTO India (@SkodaIndia) June 29, 2021 " class="align-text-top noRightClick twitterSection" data="
Book your test drive today: https://t.co/wCzjc6JAC6
Book Online: https://t.co/j1PCblIXIo#SKODA #SKODAIndia #SKODAKUSHAQ pic.twitter.com/I5riZofgFK
">Pave the way for premium and comfortable journeys with the new ŠKODA KUSHAQ.
— ŠKODA AUTO India (@SkodaIndia) June 29, 2021
Book your test drive today: https://t.co/wCzjc6JAC6
Book Online: https://t.co/j1PCblIXIo#SKODA #SKODAIndia #SKODAKUSHAQ pic.twitter.com/I5riZofgFKPave the way for premium and comfortable journeys with the new ŠKODA KUSHAQ.
— ŠKODA AUTO India (@SkodaIndia) June 29, 2021
Book your test drive today: https://t.co/wCzjc6JAC6
Book Online: https://t.co/j1PCblIXIo#SKODA #SKODAIndia #SKODAKUSHAQ pic.twitter.com/I5riZofgFK
ലക്ഷ്യം 50000 യൂണിറ്റുകൾ
സ്കോഡ കാറുകളുടെ മുഖമുദ്രയായ ക്രോം ടച്ചുകളോടുകൂടിയ ബട്ടർഫ്ലൈ ഗ്രിൽ, രണ്ടായി ഭാഗിച്ച പ്രോജക്റ്റർ ഹെഡ്‍ലാംപ്, സ്‌കിഡ് പ്ലേറ്റുകൾ ചേർന്ന സ്പോർട്ടി മുൻ,പിൻ ബമ്പറുകൾ എന്നിങ്ങനെ എസ്‌യുവിയുടെ സവിശേഷതകളെല്ലാം ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് സ്കോഡ കുഷാഖിനെ രൂപകല്‌പന ചെയ്‌തിരിക്കുന്നത്. ഈ വർഷം കുറഞ്ഞത് 50,000 യൂണിറ്റുകളെങ്കിലും വിറ്റഴിക്കാനാണ് സ്‌കോഡ പദ്ധതിയിടുന്നത്. കാൻഡി വൈറ്റ്, റിഫ്ലെക്‌സ് സിൽവർ, കാർബൺ സ്റ്റീൽ, ഹണി ഓറഞ്ച്, ടൊർണാഡോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ സ്കോഡ കുഷാഖ് വില്‍നക്കെത്തും.