ETV Bharat / business

സെൻസെക്‌സ് ആരംഭിച്ചത് 170 പോയിന്‍റ് നേട്ടത്തിൽ

ഇൻഡെക്‌സ് ഹെവിവെയ്‌റ്റ്‌സ് ആർഐഎൽ, ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഫോസിസ് എന്നിവരാണ് മികച്ച നേട്ടം കൈവരിച്ചത്.

സെൻസെക്‌സ് ആരംഭിച്ചത് 170 പോയിന്‍റ് നേട്ടത്തിൽ
author img

By

Published : Nov 19, 2019, 12:20 PM IST

മുംബൈ: ബിഎസ്‌സി സെൻസെക്‌സ് 170 പോയിന്‍റ് നേട്ടത്തിൽ ആരംഭിച്ചു. ഇൻഡെക്‌സ് ഹെവിവെയ്‌റ്റ്‌സ് ആർഐഎൽ, ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഫോസിസ് എന്നിവരാണ് നേട്ടം കൈവരിച്ചത്. മുൻ സെഷനിലെ ഉയർന്ന നിരക്ക്‌ 40,455.36 ആയിരുന്നു. ഇന്ന് ഓഹരി സൂചിക 30ൽ വ്യാപാരം നടത്തി 58.59 പോയിന്‍റ് ഉയർന്ന്(0.15 ശതമാനം) 40,342.78ൽ എത്തി. എൻഎസ്‌ഇ നിഫ്‌റ്റി 14 പോയിന്‍റ് (0.12 ശതമാനം) ഉയർന്ന് 11,898.50ൽ എത്തി.

ഭാരതി എയർടെൽ, ടെക്‌ മഹീന്ദ്ര, ആർഐഎൽ, ആക്‌സിസ് ബാങ്ക്, പവർ ഗ്രിഡ്, ഇൻഫോസിസ്, യെസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവരാണ് അഞ്ച് ശതമാനം ഉയർന്ന് മികച്ച നേട്ടമുണ്ടാക്കിയത്. അതേസമയം വേദാന്ത, എച്ച്‌യുഎൽ, ഹീറോ മോട്ടോകോർപ്, എംആൻഡ്എം, ടിസിഎസ്, ഒഎൻജിസി, ടാറ്റാ സ്റ്റീൽ എന്നിവർക്ക് രണ്ട് ശതമാനം നഷ്‌ടമുണ്ടായി.

സെൻസെക്‌സ് 72.50 പോയിന്‍റ് നഷ്‌ടത്തിൽ(0.18 ശതമാനം) 40,284.19ലാണ് തിങ്കളാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ നിഫ്‌റ്റി 10.95 പോയിന്‍റ്‌ (0.09ശതമാനം) ഇടിഞ്ഞ് 11,884.50ലാണ് അവസാനിച്ചത്. നേരത്തേ വ്യാപാരം അവസാനിക്കുമ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 71.94 പോയിന്‍റായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.